Connect with us

ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു;ബാലഭാസ്കറിന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ദീപ്തി!

Malayalam

ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു;ബാലഭാസ്കറിന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ദീപ്തി!

ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു;ബാലഭാസ്കറിന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ദീപ്തി!

വയലിനില്‍ വിരലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത സംഗീതജ്ഞനായിരുന്നു ബാല ഭാസ്‌ക്കര്‍. വയലിനുമായി ബാലു വേദിയിലെത്തിയാല്‍ അതിലലിഞ്ഞ് മറ്റൊരു ലോകത്തിലെത്തും സദസ്സ്. മലയാളികള്‍ക്ക് ഇലക്ട്രിക് വയലിന്‍ പരിയപ്പെടുത്തിയതും ബാല ഭാസ്‌ക്കറായിരുന്നു. അതില്‍ ഫ്യൂഷന്‍ വിസ്മയം തീര്‍ത്ത അദ്ദേഹം എന്നും ആ വഴിയ്ക്ക് പുതുമകള്‍ തേടി. ആ അതുല്യ പ്രതിഭയുടെ വേർപാട് മലയാളികൾക്ക് തീരാ ദുഃഖം തന്നെയാണ്. ആ വേർപാടിന് ഒരുവർഷത്തെ പഴക്കമുണ്ടന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.ഇപ്പോഴിതാ പിന്നിണിഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപ്തി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ബാലഭാസ്കറുമായുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ്.

14 വർഷം മുൻപ് തങ്ങൾ ഒന്നിച്ചു പോയ ഒരു യാത്രയുടെ ചിത്രമാണ് ദീപ്തി പങ്കുവെച്ചത്. ചിത്രത്തിൽ ദീപ്തിയും ബാലഭാസ്കറും ഭാര്യ ലക്ഷിയുമുണ്ട്. നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ടിരിക്കുന്ന ബാലഭാസ്കർ. വളരെ മനോഹരമായ ഒരു ചിത്രം.ബാലഭാസ്കർ വേദിയിൽ മാദ്രികം തീർക്കുന്നു.ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നുവെന്നും ചുവടെ കുറിക്കുന്നു.ഒപ്പം 14 വർഷം മുൻപ് തങ്ങൾ പോയൊരു യാത്രക്കിടെ എടുത്ത ചിത്രമാണെന്നും സുയോചിപ്പിക്കുന്നു.എന്തായാലും ദീപ്തി പങ്കുവെച്ചു ചിത്രം ബാലഭാസ്കറിന്റെ ഓർമ്മകൾ വീണ്ടും മലയാളികളുടെ മനസ്സിൽ ഓർമ്മകൾ സമ്മാനിക്കുന്നു.

deepthi vidhuprathap shared old pics of balabhaskar

More in Malayalam

Trending