Actress
ആനിയെ ഷാജി കൈലാസ് പ്രേമിച്ച് കെട്ടിയത് ആ കാര്യത്തിന് വേണ്ടി…! രഹസ്യം വെളിപ്പെടുത്തി നടി …!
ആനിയെ ഷാജി കൈലാസ് പ്രേമിച്ച് കെട്ടിയത് ആ കാര്യത്തിന് വേണ്ടി…! രഹസ്യം വെളിപ്പെടുത്തി നടി …!
മലയാള സിനിമ പ്രേക്ഷകരുടെ മനംകവർന്ന നായികയാണ് ആനി. വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിലും കുക്കറി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയമാണ് താരം. താരത്തിന്റെ നിഷ്കളങ്കമായ സംസാര ശൈലിയും ഇന്നും നിലനിൽക്കുന്ന സൗന്ദര്യവുമെല്ലാം ഇപ്പോഴും ചർച്ചയാണ്.
അതേസമയം ആനിയുടേയും ഷാജി കൈലാസിന്റെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥകളെല്ലാം ഇരുവരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ആനിയെ തന്നെ ജീവിത പങ്കാളിയാക്കാനുള്ള ഷാജിയുടെ തീരുമാനത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ അതിനെ കുറിച്ച് വ്യക്തമാക്കുകയാണ് നടി ആനി. അപ്പവും സ്റ്റൂവും കഴിക്കാനുള്ള താൽപര്യം കൊണ്ടാണ് ഷാജി കൈലാസ് തന്നെ പ്രണയിച്ച് വിവാഹം ചെയ്തെന്നാണ് നടി പറയുന്നത്.
ആനി അവതാരകയായ ടി.വി പാചക ഷോയിലായിരുന്നു താരപത്നിയുടെ വെളിപ്പെടുത്തൽ. ആനിയുടെ കൈപ്പുണ്യം തന്നെയാണോ ഷാജി കൈലാസിന് ആ ധൈര്യം പകർന്നത് എന്നായിരുന്നു പരിപാടിക്കെത്തിയെ അതിഥിയുടെ ചോദ്യം. നസ്രാണി പെണ്ണിനെ കെട്ടിയത് അപ്പവും സ്റ്റൂവും കഴിക്കാനാണെന്ന് ഷാജി പറയാറുണ്ടെന്നായിരുന്നു ആനിയുടെ മറുപടി.
ബിരിയാണിയും മട്ടൻ വിഭവങ്ങളുമാണ് ഷാജി കൈലാസിന് ഇഷ്‌ടമുള്ള മറ്റ് വിഭവങ്ങളെന്നും ഭക്ഷണ പ്രിയനാണെങ്കിലും ഭക്ഷണം മോശമാണെങ്കിൽ അത് മുഖത്ത് നോക്കി പറയാൻ മടിയില്ലാത്തയാളാണ് ഷാജി കൈലാസ് എന്നും ആനി പറയുന്നു.