Social Media
പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി, സഹതാപമുണ്ട്; അശ്ലീല കമന്റിന് അശ്വതി നൽകിയ മറുപടി കണ്ടോ?
പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി, സഹതാപമുണ്ട്; അശ്ലീല കമന്റിന് അശ്വതി നൽകിയ മറുപടി കണ്ടോ?
അശ്ലീല കമന്റിന് അശ്വതി ശ്രീകാന്ത് നൽകിയ മറുപടി ശ്രദ്ധ നേടുന്നു
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ‘ക്യു ആന്റ് എ’ സെഷനിലാണ് അശ്വതി പ്രതികരിച്ചത്. കമന്റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചാണ് അശ്വതി അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”യു ആര്‍ സൂപ്പര്‍, നല്ല വലിയ—ആണ്. തന്റെ കുറെ പിക് കണ്ട്—വിട്ടിട്ടുണ്ട്” എന്നാണ് കമന്റ്.
”പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്” എന്നാണ് അശ്വതി നല്‍കിയ മറുപടി. ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതിയുടെ പ്രതികരണം. നേരത്തെയും അശ്വതി അശ്ലീല ചോദ്യത്തിന് നല്‍കിയ മറുപടി വൈറലായിരുന്നു.
നിലവില്‍ ‘ചക്കപ്പഴം’ എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ‘പൂഴിക്കടകന്‍’, ‘കുഞ്ഞെല്‍ദോ’ എന്നീ സിനിമകളില്‍ അശ്വതി വേഷമിട്ടിരുന്നു. കോമഡി സൂപ്പര്‍ നൈറ്റ് എന്ന ഷോയുടെ അവതാരക ആയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്.