ഹിന്ദു മതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്,” അമ്മ വളരെ ധൈര്യശാലിയായിരുന്നു; അശ്വതി ശ്രീകാന്ത്
അശ്വതി ശ്രീകാന്തിനെ അറിയാത്ത മലയാളി പ്രേക്ഷകര്‍ ഉണ്ടാവില്ല.. നടിയായും, അവതാരികയായും താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്ന ചക്കപ്പഴം എന്ന പരമ്പരയാണ് അശ്വതിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്.
ജീവിതത്തില്‍ ഒരുപാട് പോരാടിയിട്ടുള്ള ആളാണ് തന്റെ അമ്മ എന്ന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. വളരെ ധൈര്യശാലിയായിരുന്നു അമ്മ തന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. തന്റെ അമ്മൂമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്, ഹിന്ദു മതതത്തില്‍ തന്നെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് അത് എന്നാണ് അശ്വതി പറയുന്നത്.
”എന്റെ അമ്മ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ.”
”സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛന്‍ വിദേശത്തായിരുന്നു. അതുകൊണ്ട് തന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്ക് തന്നെയാണ് നോക്കിയത്. അന്നത്തെ കാലത്ത് ഫോണില്‍ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.”
”അപ്പോഴൊക്കെ പല നിര്‍ണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്ക് തന്നെയാണെടുത്തത്. മുത്തശ്ശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശ്ശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റെമ്മയാണ്. ഹിന്ദു മതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്.”
”പക്ഷേ അത്രയ്ക്ക് ബോള്‍ഡായിരുന്നു അമ്മ. എപ്പോഴും എന്നോട് പറയുമായിരുന്നു ബോള്‍ഡ് ആയിരിക്കണമെന്നും, ഇന്‍ഡിപ്പെന്‍ഡന്റ് ആയിരിക്കണമെന്നും. പക്ഷെ മോശം കമന്റൊക്കെ കണ്ടാല്‍ ഇരുന്ന് കരയുന്നൊരു ആളായിരുന്നു താന്‍” എന്നാണ് അശ്വതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.