Connect with us

ഞങ്ങൾ കുറേ വർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ്, എങ്ങനെയൊക്കെയാരിക്കും ജീവിതമെന്ന് വിചാരിച്ചതിന്റെ നേരെ ഓപ്പോസിറ്റാണ് ലൈഫ് ; അശ്വതി

Movies

ഞങ്ങൾ കുറേ വർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ്, എങ്ങനെയൊക്കെയാരിക്കും ജീവിതമെന്ന് വിചാരിച്ചതിന്റെ നേരെ ഓപ്പോസിറ്റാണ് ലൈഫ് ; അശ്വതി

ഞങ്ങൾ കുറേ വർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ്, എങ്ങനെയൊക്കെയാരിക്കും ജീവിതമെന്ന് വിചാരിച്ചതിന്റെ നേരെ ഓപ്പോസിറ്റാണ് ലൈഫ് ; അശ്വതി

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി. തന്‍റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു . സോഷ്യൽ മീഡിയയിൽ അശ്വതിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. മോട്ടിവേഷണൽ സ്പീക്കറായി അശ്വതിയെ കാണുന്നവരുമുണ്ട്. ശ്രീകാന്തുമായുള്ള വിവാഹം, കുട്ടികളായ ശേഷവും കരിയറിൽ സജീവമായത് തുടങ്ങി പല കാര്യങ്ങൾ അശ്വതി ഇതിന് മുമ്പ് സംസാരിച്ചിട്ടുണ്ട്.

ഐആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‘കല്യാണം കഴിക്കുന്നതിന് മുമ്പാണ് ദുബായിൽ ഒറ്റയ്ക്ക് ജോലിക്കായി പോവുന്നത്. അവിടെ പോയി ജോലി ചെയ്ത് സെറ്റിൽ ചെയ്തിട്ട് ശ്രീക്ക് സ്പൗസ് വിസ എടുത്തത് ഞാനാണ്. ഞങ്ങളുടെ കല്യാണ സമയത്ത് ശ്രീ യുകെയിലായിരുന്നു. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് ദുബായിൽ പോയത്. നാട്ടിൽ നിന്നും പുറത്ത് പോവുന്നത് എനിക്ക് വഴിത്തിരിവായി’

എന്റെ ആദ്യത്തെ കുട്ടി ജനിച്ചത് അവിടെ വെച്ചാണ്. എന്റെ പോസ്റ്റ്പാർട്ടം സമയം വേറൊരു രാജ്യത്തായിരുന്നു. ഭർത്താവിന്റെ അമ്മ ഒരു സമയം വരെ കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ കുറേ വർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ്. എങ്ങനെയൊക്കെയാരിക്കും ജീവിതമെന്ന് വിചാരിച്ചതിന്റെ നേരെ ഓപ്പോസിറ്റാണ് ലൈഫിലന്ന്. ആ സമയത്ത് കുറേ തിരിച്ചറിവുകൾ വന്നു. ഇങ്ങനെയാണ് ജീവിതമെന്ന് പഠിച്ചു’ നാട്ടിൽ ആ സമയത്ത് ഫ്ലവേഴ്സ് ചാനൽ ഓൺ ചെയ്ത സമയത്താണ് കോൾ വരുന്നതെന്നും അശ്വതി ഓർത്തു. ഒന്നേകാൽ വയസ്സുള്ള കുട്ടിയുമായാണ് ആദ്യമായി നാട്ടിലേക്ക് വരുന്നത്.

പ്രണയം വീട്ടുകാർ എതിർത്തപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപറ്റിയും അശ്വതി ശ്രീകാന്ത് സംസാരിച്ചു. എനിക്കത് കോമഡിയായി ഇപ്പോൾ തോന്നുന്നു. 18 വയസ്സിൽ സ്നേഹം നഷ്ടപ്പെട്ട് പോവുമെന്ന് ഓർത്തല്ല അങ്ങനെയാെരു ശ്രമം നടത്തിയത്. ഇതിന്റെ പേരിൽ അമ്മയുമായുള്ള ബന്ധം ബ്രേക്കായി. അമ്മയെ ഇമോഷണലി ബാധിച്ചു. ഞാനമ്മയെ ചതിച്ചു എന്ന രീതിയിലാണ് അമ്മയതിനെ വ്യാഖ്യാനിച്ചത്.

ഭാവിയിൽ എന്റെ മകൾക്കൊരു അഫെയർ ഉണ്ടായാൽ ഞാനതിങ്ങനെയേ ആയിരിക്കില്ല എടുക്കുക. പക്ഷെ അന്നത്തെ ഒരു കാലഘട്ടത്തിൽ മകൾക്കൊരു പ്രണയം ഉണ്ടെന്നൊന്നും പറയുന്നത് ഒട്ടും അം​ഗീകരിക്കാൻ പറ്റുന്ന സിറ്റുവേഷനല്ലായിരുന്നു. അതിന്റെ പേരിൽ ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തിലുണ്ടായ പ്രശ്നമുണ്ടല്ലോ… ഞാനമ്മയുടെ മുന്നിൽ ഭയങ്കര മോശക്കാരിയായി. ഇങ്ങനെയുള്ള സിറ്റുവേഷനിൽ അമ്മമാർ ഓവറായി റിയാക്ട് ചെയ്യും’

നിങ്ങൾ കല്യാണം കഴിച്ചാൽ ഇങ്ങനെയായിപ്പോവുമെന്നൊക്കെയുള്ള ഡയലോ​ഗുകളായിരുന്നു. ഇവിടെ പറഞ്ഞാൽ അമ്മയ്ക്ക് വിഷമം വരും. പക്ഷെ അവർക്കിപ്പോൾ ഞാനവിടത്തെ പ്രിയപ്പെട്ട മരുമകളാണ്. മരുമകളെന്ന ടേം പോലുമില്ല. പ്രിയപ്പെട്ട മോളാണ്. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ ശ്രീയുടെ കാര്യം കഴിഞ്ഞേ വേറൊരാളുള്ളൂ’

നമ്മൾ എടുക്കുന്ന തീരുമാനത്തിൽ ഉറപ്പുണ്ടെങ്കിൽ ഉറച്ച് നിൽക്കണമെന്നും അശ്വതി വ്യക്തമാക്കി. വിവാഹ ശേഷം പ്രശ്നങ്ങളുണ്ടാവുമ്പോൾ അറേഞ്ച് മാര്യേജിന് കൊടുക്കുന്ന പിന്തുണ പലപ്പോഴും ലൗ മാര്യേജിന് കിട്ടുന്നില്ല. ഇതാണ് പ്രണയ വിവാഹ ബന്ധങ്ങൾ തകരുന്നതിൽ ഒരു കാരണമെന്നും അശ്വതി ശ്രീകാന്ത്

ഇപ്പോഴും പ്രണയ വിവാഹത്തെ എതിർക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും പലരും തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലെ വേഷം അശ്വതിക്ക് ഏറെ ജനപ്രീതി നേടിക്കാെടുത്തിട്ടുണ്ട്. സിനിമകളിലും അശ്വതി അഭിനയിക്കുന്നുണ്ട്.

More in Movies

Trending