കുറച്ച് സമയം ആരെങ്കിലും ഒന്ന് എടുത്ത് കൊണ്ട് പോയിരുന്നെങ്കിൽ എനിക്കൊന്ന് കിടന്ന് ഉറങ്ങാമായിരുന്നല്ലോ എന്ന് തോന്നിയ ദിവസങ്ങളുണ്ട്’; അശ്വതി ശ്രീകാന്ത് പറയുന്നു
മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി. അടുത്തിടെയാണ് അശ്വതി അഭിമുഖങ്ങളിലും മറ്റും പറയുന്ന വാക്കുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് അശ്വതിയെന്ന് പ്രേക്ഷകർ പറയുന്നു. ഐ ആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മുത്തശ്ശി മരിച്ചപ്പോൾ ചിത കത്തിച്ചത് പോലും അമ്മയാണ്. അങ്ങനെയാെരു ലേഡിയാണ് എന്നെ വളർത്തിയത്. സ്കൂളിലും കോളേജിലും പോവുന്ന സമയത്ത് ആരെങ്കിലും കളിയാക്കിയാൽ തിരിച്ച് കരഞ്ഞ് വരാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു. മറുപടി കൊടുത്ത് വരണം എന്നായിരുന്നു. പക്ഷെ ഞാനങ്ങനെ ആയിരുന്നില്ല. ഞാൻ ഭയങ്കര സെൻസിറ്റീവ് ആയിരുന്നു, അശ്വതി ശ്രീകാന്ത് പറഞ്ഞു’
അമ്മയായത് ശേഷം മാതൃത്വത്തെക്കുറിച്ചുള്ള ധാരണയിൽ വന്ന മാറ്റത്തെക്കുറിച്ചും അശ്വതി ശ്രീകാന്ത് സംസാരിച്ചു. അമ്മയായിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് ഫീൽ ചെയ്യുന്ന ഇമോഷൻ ഭയങ്കര സ്നേഹം ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അത് മാത്രമല്ല എന്ന് തിരിച്ചറിഞ്ഞു. കുഞ്ഞുമായി കണക്ടാവാൻ ദിവസങ്ങളെടുത്തു. കുറച്ച് സമയം ആരെങ്കിലും ഒന്ന് എടുത്ത് കൊണ്ട് പോയിരുന്നെങ്കിൽ എനിക്കൊന്ന് കിടന്ന് ഉറങ്ങാമായിരുന്നല്ലോ എന്ന് തോന്നിയ ദിവസങ്ങളുണ്ട്’
ഇങ്ങനെയാണ് പാരന്റിംഗ് എന്ന് പറഞ്ഞ് ഒരു മാന്വൽ ഉണ്ടാക്കാൻ പറ്റില്ല. ഓരോ കുട്ടിയും വ്യത്യസ്തമാണ്. എനിക്കെന്റെ മൂത്ത മകളെ ട്രീറ്റ് ചെയ്യുന്നത് പോലെ ഇളയമകളെ ഡീൽ ചെയ്യാൻ പറ്റില്ല. തീർത്തും വ്യത്യസ്തരാണ്. നമ്മൾ വിചാരിക്കും കുട്ടികൾ സ്ലേറ്റ് പോലെയാണ്. നമ്മളാണ് അതിലേക്ക് എല്ലാം എഴുതുന്നതെന്ന്. അത് ശരിയല്ല. ഇവർ ജെനിറ്റിക്കലി കൊണ്ടുവന്ന കുറേ കാര്യങ്ങളുണ്ട്’
‘നമ്മുടെ ഗ്രാന്റ് പാരന്റ്സിന്റെ പോലും ചില പ്രതിഫലനങ്ങൾ കാണാം. കുട്ടി ചെയ്യുന്ന എല്ലാ കാര്യത്തിനും വളർത്ത് ദോഷമാണെന്ന് പറയരുത്. നമ്മളവരുടെ സപ്പോർട്ട് പ്രൊവൈഡേർസ് മാത്രമാണ്. ഒരു മനുഷ്യൻ വളർന്ന് വരുന്നതിന്റെ പൂർണ ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും മാത്രമല്ല,’ അശ്വതി ശ്രീകാന്ത് പറഞ്ഞു.
ഒരു ദിവസം ഒന്നും ചെയ്യാതെ വെറുതെയിരിക്കാൻ പറ്റില്ലെന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. വെറുതെ ഇരിക്കാമെന്ന് വിചാരിച്ചാലും നടക്കില്ല. രണ്ട് വരി എഴുതി വെക്കാനെങ്കിലും ശ്രമിക്കുമെന്നും അശ്വതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും സജീവമായ അശ്വതി ശ്രീകാന്ത് പാരന്റിംഗിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കാറുണ്ട്.
ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്ക് അശ്വതി കടന്ന് വരുന്നത്. പല മേഖലകളിൽ തിളങ്ങാൻ കഴിഞ്ഞ അശ്വതി ഇന്ന് കരിയറിലെ മികച്ച സമയത്താണുള്ളത്. വിവാഹം, കുടുംബ ജീവിതം, കരിയർ തുടങ്ങിയവയെക്കുറിച്ച് തുറന്ന് ചിന്താഗതിയോടെ സംസാരിക്കുന്ന അശ്വതിയുടെ വാക്കുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.