Actress
സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ
സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ
സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ. കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ നടത്തുന്ന ട്രാപ്ഡ് സോണ്‍ എന്ന സംഘടനയാണ് സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ ആരംഭിച്ചത്. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് പ്രിയ വാര്യർ പറഞ്ഞു.
ഒടുവില്‍ ചെയ്ത ‘ലൗ ഹാക്കേഴ്‌സ്’ എന്ന സിനിമയില്‍ നമ്മള്‍ ദിവസവും കാണുന്ന ഇന്റര്‍നെറ്റിന്റെ മറുവശമായ ‘ഡാര്‍ക്ക് വെബി’നെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നും തട്ടിപ്പുകള്‍ മുതല്‍ മനുഷ്യക്കടത്തുവരെ ഡാര്‍ക്ക് വെബിന്റെ സഹായത്തോടെ നടക്കുന്നു, അതുകൊണ്ട് തന്നെ സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കും.
സൈബര്‍ അതിക്രമങ്ങള്‍ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അത് നേരിട്ട വ്യക്തിയെന്ന നിലയിൽ മേഖലയില്‍ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ വാര്യർ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
2018-ല്‍ ‘ഒരു അഡാറ് ലവ്’ എന്ന സിനിമയ്ക്ക് ശേഷം രാജ്യത്ത് ഗൂഗിളില്‍ ഏറ്റവും തിരയപ്പെട്ട നടിയാണ് പ്രിയ വാര്യർ. എന്നാൽ ഇതിന് ശേഷം താൻ നിരവധി സൈബർ ആക്രമണം താരം നേരിട്ടിരുന്നു
