Connect with us

മലയാളികളുടെ കാത്തിരിപ്പിന് വിരാമം, സൂചന ലഭിച്ചു!!? തെളിവുകൾ ആ ചിത്രങ്ങളിൽ.. കാവ്യ ഞെട്ടിച്ചു; ചിത്രം വൈറൽ

Actress

മലയാളികളുടെ കാത്തിരിപ്പിന് വിരാമം, സൂചന ലഭിച്ചു!!? തെളിവുകൾ ആ ചിത്രങ്ങളിൽ.. കാവ്യ ഞെട്ടിച്ചു; ചിത്രം വൈറൽ

മലയാളികളുടെ കാത്തിരിപ്പിന് വിരാമം, സൂചന ലഭിച്ചു!!? തെളിവുകൾ ആ ചിത്രങ്ങളിൽ.. കാവ്യ ഞെട്ടിച്ചു; ചിത്രം വൈറൽ

മലയാളികളുടെ പ്രിയ താരമാണ് കാവ്യാ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവർന്ന പ്രിയ നടിയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി നിരവധി മലയാളം സിനിമകളിലും, തമിഴ് സിനിമകളിലും തിളങ്ങുകയും ചെയ്തു. ആദ്യ സിനിമയിലെ നായകനെ തന്നെ കാവ്യ ജീവിതത്തിലും നായകനാക്കിയത് 2016 നവംബർ 25ന് ആയിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ താരം വീണ്ടും അഭിനയത്തിൽ ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ദിലീപും മകൾ മഹാലക്ഷ്മിയുമായുള്ള പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മെലിഞ്ഞ് സുന്ദരിയായി മോഡേൺ ലുക്കിലാണ് കാവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഈ പുത്തൻ മേക്കോവർ സിനിമയിലേയ്ക്കുള്ള റീ എൻട്രി ആണെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്റെ ഫോട്ടോകള്‍ പുറത്ത് വരുന്നത് വളരെ അപൂര്‍വ്വാണ്. വിവാഹത്തിന് മുമ്പ് കാവ്യ തന്റെ ഫോട്ടോകള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കാവ്യ ഫേസ്ബുക്കിന്റെ പരിസരത്തേ വരാത്തതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ കാവ്യയുടെ ഫോട്ടോകള്‍ പുറത്ത് വരാറുള്ളൂ. ലക്ഷ്യയ്ക്ക് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ഫോട്ടോകള്‍ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വരാറുണ്ട്. കാവ്യ ഇപ്പോഴും ലക്ഷ്യ വിജയകരമായി നടത്തി വരികയാണ്

ഹുഡിയിട്ട് കാവ്യയുടെയും ദിലീപിന്റെയും കൈപിടിച്ച് എത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒരു ആരാധിക പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു കാവ്യ ഇതുവരെ. സിനിമയിൽ ദിലീപുമായുള്ള കെമിസ്ട്രി ആരാധകർ ഏറെ സ്വീകരിച്ചിരുന്നു. ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ ദിലീപും കാവ്യയും സജീവമായിരുന്നില്ല. മകൾ ജനിച്ച ശേഷമുള്ള ചിത്രങ്ങളും, ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങളും താരങ്ങളുടെ ഫാൻസ്‌ പേജിലൂടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപ് മഞ്ജു ബന്ധത്തിൽ ജനിച്ച മൂത്ത മകൾ മീനാക്ഷിയ്ക്കും ആരാധകർ ഏറെയാണ്.

ഒക്ടോബർ 19ന് മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ താരങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. 2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. അനിയത്തികുട്ടിയുമായുള്ള മീനാക്ഷി പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

More in Actress

Trending

Recent

To Top