Connect with us

കോന്നിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരു നടിയാകുക എന്ന സ്വപ്നം കണ്ടു, അത് സംഭവിച്ചു! നിങ്ങൾ എനിക്കായി ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു; പാർവതി കൃഷ്ണയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

Actress

‘മാലിക്’ എന്ന ചിത്രത്തിലെ ഡോ. ഷെർമിൻ എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടിയാണ് പാർവതി കൃഷ്ണ. ഇപ്പോഴിതാ ചിത്രം ഇറങ്ങി ഒരു വർഷം പിന്നിടുമ്പോൾ, തന്റെ ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷത്തെക്കുറിച്ച് പറയുകയാണ് പാർവതി.

“കോന്നിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരു നടിയാകുക എന്ന സ്വപ്നം കണ്ടു, അത് സംഭവിച്ചു. ഇങ്ങനെയൊരു ലെജൻഡറി സിനിമയുടെ ഭാഗമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ യാത്രയിലുടനീളം എന്നെ പിന്തുണച്ച ആർജെ ശാലിനി, മഹേഷ് നാരായണൻ, ആന്റോ ജോസഫ് , സജിമോൻ പ്രഭാകർ, സനൽ, ഫഹദ് ഫാസിൽ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു.

ഡോ. ഷെർമിൻ എപ്പോഴും എനിക്ക് പ്രത്യേകതകളുള്ള കഥാപാത്രമാണ്. ഒരു ‘മഹേഷ് നാരായണൻ’ സിനിമയുടെ ഭാഗമാകാൻ സാധ്യമായ ആ ഓഡിഷൻ ദിവസങ്ങൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ അതിനായി തെരഞ്ഞെടുത്തപ്പോൾ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് ഇത് സാധ്യമാക്കിയതിന് ആർജെ ശാലിനി ചേച്ചിക്ക് നന്ദി. നിങ്ങൾ എനിക്കായി ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞാൻ എങ്ങനെ ആ വേഷം ചെയ്തുവെന്ന് എനിക്കറിയില്ല. ഞാൻ അത് ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനും കഴിയുന്നില്ല.

എന്നെ സിനിമയിലുടനീളം നയിച്ചതിന് എന്റെ സംവിധായകൻ മനീഷ് നാരായണൻ സാറിന് നന്ദി പറയുന്നു. അവസാന ക്ലൈമാക്സ് രംഗങ്ങളിൽ എന്നെ കൺഫർട്ടബിൾ ആക്കിയതിന് ഇതിഹാസ താരം ഫഹദ് ഫാസിലടക്കമുള്ള എല്ലാവർക്കും നന്ദി പറയുന്നു. ആ നിമിഷങ്ങൾ ഒരിക്കലും മറക്കില്ല”- പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

More in Actress

Trending