Connect with us

മകന്റെ നൂല് കെട്ട് വീഡിയോ പങ്കുവെച്ച് നടി പാര്‍വതി കൃഷ്ണ

Malayalam

മകന്റെ നൂല് കെട്ട് വീഡിയോ പങ്കുവെച്ച് നടി പാര്‍വതി കൃഷ്ണ

മകന്റെ നൂല് കെട്ട് വീഡിയോ പങ്കുവെച്ച് നടി പാര്‍വതി കൃഷ്ണ

മോഡലായും അവതാരകയായു അഭിനേത്രിയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. അമ്മമാനസം ഈശ്വരന്‍ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് താരത്തെ ഏറെ ശ്രദ്ധേയയാക്കിയത്.

സോഷ്‌യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു. മാത്രമല്ല. നിരവധി വിമര്‍ശനങ്ങളും താരത്തിനെതിരെ നടന്നു.

ഇപ്പോഴിതാ മകന്റെ നൂലുകെട്ട് വീഡിയോ ആണ് വൈറലാകുന്നത്. അവ്യക്ത് എന്നാണ് കുഞ്ഞിന്റെ പേര് എന്നും നടി അറിയിച്ചു. മൂപ്പതു സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോക്ക് നിരവധി പേരാണ് ലൈക്കുകകളും കമന്റുമായി എത്തിയിരിക്കുന്നത്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാര്‍വതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വതിയുടെ ഭര്‍ത്താവ്.

More in Malayalam

Trending

Recent

To Top