Connect with us

തെന്നിന്ത്യൻ സൂപ്പര്‍ താരം നയന്‍താര പ്രതിഫലം ഉയർത്തി !

Actress

തെന്നിന്ത്യൻ സൂപ്പര്‍ താരം നയന്‍താര പ്രതിഫലം ഉയർത്തി !

തെന്നിന്ത്യൻ സൂപ്പര്‍ താരം നയന്‍താര പ്രതിഫലം ഉയർത്തി !

തെന്നിന്ത്യൻ താരം നയൻതാര പ്രതിഫലം ഉയർത്തയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം. ശരാശരി 6 കോടി മുതല്‍ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോള്‍ 10 കോടി വരെ തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന അറ്റ്‌ലി ചിത്രം ജവാനിലൂടെയാണ്.

അതേസമയം നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നയന്‍താരയുടെ 75 ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ 02 ആണ് ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം.അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താര നായികയായി എത്തുന്നുണ്ട്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിരയും ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താരയുടെ മലയാള ചിത്രം.

കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച വിജയം നേടിയ ചിത്രത്തിലെ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിപ്പപെട്ടു. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

More in Actress

Trending