Connect with us

അമ്മച്ചി ലുക്കിലായല്ലോ, ആന്റിയുടെ പേരെന്താണ് എന്നൊക്കെയാണ് ചോദ്യം; അത് തന്നെ ബാധിച്ചിരുന്നെങ്കില്‍ ഡിപ്രഷന്‍ വന്നേനേ, തുറന്ന് പറഞ്ഞ് പാര്‍വതി കൃഷണ

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പാര്‍വതി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് എത്താറുണ്ട്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഗര്‍ഭിണിയായ സമയത്ത് ശരീരഭാരം കൂടിയിരുന്നു. തടി കൂടിയതിനെക്കുറിച്ച് നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു താരത്തിന്. അമ്മച്ചി ലുക്കിലായല്ലോ, ആന്റിയുടെ പേരെന്താണ് എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.

എന്നാല്‍ താന്‍ നന്നായി പരിശ്രമിച്ച് തടി കുറച്ചുവെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുമ്പ് ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് അഭിനന്ദിക്കുന്ന അവസ്ഥയാണ്.

ശരീരഭാരം കൂടിയത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ല. അന്നും ഇന്നും ആത്മവിശ്വാസത്തിന് തെല്ലുംകുറവില്ല. അന്നത്തെ കമന്റുകളൊക്കെ ബാധിച്ചിരുന്നുവെങ്കില്‍ ഡിപ്രഷനൊക്കെ വന്നേനെ, അത് കുഞ്ഞിനേയും ബാധിച്ചേനെയെന്നും പാര്‍വതി പറയുന്നു.

More in Malayalam

Trending