Actress
ചിത്രം കണ്ടിരിക്കെ നായിക അപ്രതീക്ഷിതമായി മുന്നിലെത്തി, അമ്പരന്ന് പ്രേക്ഷകർ വീഡിയോ വൈറൽ
ചിത്രം കണ്ടിരിക്കെ നായിക അപ്രതീക്ഷിതമായി മുന്നിലെത്തി, അമ്പരന്ന് പ്രേക്ഷകർ വീഡിയോ വൈറൽ
സായ് പല്ലവി ചിത്രം ഗാര്‍ഗിയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം 15നാണ് ചിത്രം തീയറ്ററിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നേരിട്ടെത്തി പ്രേക്ഷകരെ കാണുകയാണ് സായ് പല്ലവി. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നുണ്ട്.
ചെന്നൈയിലും ഹൈദരാബാദിലുമുള്ള തിയറ്ററുകളിലാണ് സായ് പല്ലവി എത്തിയത്. ചെന്നൈയില്‍ എസ്‍പിഐ എസ്കേപ്പ്, പിവിആര്‍ ഗ്രാന്‍ഡ് ഗലാഡ, വേളച്ചേരിയിലുള്ള ലൂക്സ്, പിവിആര്‍ എന്നീ തിയറ്ററുകളില്‍ സായ് പല്ലവി എത്തിയതിന്‍റെ വീഡിയോ നിര്‍മ്മാതാക്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിട്ടുണ്ട്. ചിത്രം കണ്ടിരിക്കെ ചിത്രത്തിലെ നായിക അപ്രതീക്ഷിതമായി മുന്നിലെത്തുമ്പോഴുള്ള സിനിമാപ്രേമികളുടെ ആഹ്ലാദം വീഡിയോയില്‍ കാണാം. ആരാധകരോട് ചിത്രത്തെക്കുറിച്ച് സംസാരിച്ചും ഒപ്പം നിന്ന് സെല്‍ഫിയെടുത്തുമാണ് സായ് പല്ലവി മടങ്ങിയത്.
സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വേദിയില്‍ സംസാരിക്കവെ ഐശ്വര്യ ലക്ഷ്മി വിതുമ്പിയത് വാര്‍ത്തയായിരുന്നു.
ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ കൃഷ്ണന്‍, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൌതം രാമചന്ദ്രന്‍ എന്നിര്‍ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്.