Malayalam
പ്രസവ സമയത്ത് വേദന ഉണ്ടായിരുന്നോ? പാര്‍വതിയുടെ മറുപടിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ തെറിവിളി കേട്ട് എല്ലാം ശീലമായെന്നും താരം
പ്രസവ സമയത്ത് വേദന ഉണ്ടായിരുന്നോ? പാര്‍വതിയുടെ മറുപടിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ തെറിവിളി കേട്ട് എല്ലാം ശീലമായെന്നും താരം
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയായും നടിയായും തിളങ്ങിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. പാര്‍വതിയുടെ മെറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടും ഡാന്‍സുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ഡാന്‍സ് വീഡിയോ ഭര്‍ത്താവ് പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. പിന്നാലെ ചോദ്യങ്ങളുമായി എത്തിയ ആരാധകര്‍ക്ക് പാര്‍വതി മറുപടിയും നല്‍കി.
അധികം ആള്‍ക്കാര്‍ക്കും അറിയേണ്ടിയിരുന്നത് ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഉണ്ടാകുമോ എന്നായിരുന്നു. ചിലര്‍ ചോദിച്ചത് പ്രസവസമയത്ത് തോന്നിയ വികാരങ്ങള്‍ എന്തൊക്കയാണെന്നും വേദനയുണ്ടോ എന്നുമൊക്കെയായിരുന്നു. ഇതിനുള്ള മറുപടി പാര്‍വതി നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘അടുത്ത സീസണില്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അതിന് ബിഗ് ബോസിന് എന്നെ പറ്റി എന്തേലും അറിയണ്ടേ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. പണ്ടൊക്കെ നെഗറ്റീവ് കമന്റ് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ തെറിവിളി കേട്ട് അതൊന്നും കുഴപ്പമില്ലാതെയായി.
ഏറ്റവും വെറുക്കുന്ന കാര്യം ആരെങ്കിലും ഉപദേശം തരുന്നതാണ്. പ്രസവത്തെ കുറിച്ചുള്ള അനുഭവം ചോദിച്ചാല്‍ പോയി തകര്‍ത്ത് അടിച്ച് പൊളിച്ച് വാ എന്നേ പറയാന്‍ പറ്റൂ. ഒന്നും പേടിക്കാനില്ലെന്നാണ് ഗര്‍ഭിണിയായ യുവതിയ്ക്ക് പാര്‍വതി നല്‍കിയ ഉപദേശം. എന്തായാലും വേദന ഉണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാം. അത് മനസില്‍ ഓര്‍ക്കുക. ആ സമയത്ത് അത്രയും വേദന തോന്നത്തില്ല. ഇത് നമ്മുടെ കുഞ്ഞിന് വേണ്ടിയുള്ള വേദനയാണെന്ന് മാത്രം വിചാരിച്ചാല്‍ മതി. അമ്മ എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ ഒരു അനുഭവം ആണ്. പോയി ഹാപ്പിയായി വരിക. അത്രയേ ചെയ്യാനുള്ളു എന്നും പാര്‍വതി പറഞ്ഞു.
ഗര്‍ഭിണിയായപ്പോഴാണ് താനിത്രയും വണ്ണം വച്ചത്. ശരീരഭാരം കൂട്ടാനായി ഒന്നും ചെയ്തിട്ടില്ല. വണ്ണം വച്ചല്ലോ എന്ന് പറയുന്നവരോട് എനിക്ക് പറയാന്‍ ഉള്ളത്, ഇപ്പോള്‍ എന്റെ കാര്യം ശ്രദ്ധിക്കാന്‍ അല്ല എനിക്ക് നേരം ആദ്യം കുഞ്ഞു അത് കഴിഞ്ഞേ ഞാന്‍ എന്റെ കാര്യങ്ങള്‍ ചിന്തിക്കുകയൊള്ളു. ഇപ്പോള്‍ സൗന്ദര്യത്തിന് അല്ല ഇമ്പോര്‍ട്ടന്‍സ്. ഇപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. അതിന് എനിക്ക് പോഷകഗുണമുള്ള ആഹാരം കഴിച്ചേ മതിയാകൂ. പക്ഷെ ഞാന്‍ ബബ്ബ്‌ളി ആകുമ്പോഴാണ് എനിക്ക് കൂടുതല്‍ എന്നെ ഇഷ്ടം എന്നും പാര്‍വതി വ്യക്തമാക്കി. തന്റെ വയറും കാര്യങ്ങളും ഒക്കെ കണ്ടപ്പോള്‍ എല്ലാവരും പറഞ്ഞു പെണ്‍കുട്ടി ആയിരിക്കും എന്ന്. എനിക്ക് അങ്ങനെ ആണ്‍ പെണ്‍ വ്യത്യസം ഉണ്ടായിരുന്നില്ല.. ആരോഗ്യവാനായ ഒരു കുഞ്ഞുവേണം എന്ന് ഉണ്ടായിരുന്നുള്ളൂ. പിന്നെ പെണ്‍കുട്ടി ആകും എന്ന് ആണ് വിചാരിച്ചിരുന്നത്. നോര്‍മല്‍ ഡെലിവറി ആയപ്പോള്‍ കിട്ടിയ അഭിമാനം മറ്റൊന്നിനും കിട്ടിയിട്ടില്ല എന്നും താരം പറഞ്ഞിരുന്നു.