Actor
ഒരിക്കലും ഇല്ല; നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ല, താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്ന് നടന്‍ സത്യരാജ്
ഒരിക്കലും ഇല്ല; നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ല, താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്ന് നടന്‍ സത്യരാജ്
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് വീണ്ടും വരുന്നുവെന്നും നടന്‍ സത്യരാജ് ആണ് മോദിയായി എത്തുകയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ ഇ്പപോഴിതാ മോദിയുടെ ബയോപിക്കില്‍ താന്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കകുയാണ് നടന്‍ സത്യരാജ്.
ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.
മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു എത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. അതേസമയം സത്യരാജിന് മോദിയുടെ റോള്‍ നല്‍കരുതെന്ന് പറഞ്ഞ് ബിജെപി കേന്ദ്രങ്ങളും രംഗത്തെത്തിയിരുന്നു.
2007ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു. സിനിമയ്ക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി ബയോപിക്കുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2019ല്‍ വിവേക് ഒബ്‌റോയിയെ നായകനാക്കി ‘പി എം നരേന്ദ്ര മോദി’ എന്ന ജീവചരിത്ര സിനിമയാക്കിയിരുന്നു.
