Actor
മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്!
മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്!
മോഹന്‍ലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്ക്. ഒമ്പത് ചിത്രങ്ങളാണ് തിയേറ്ററിലേയ്ക്ക് എത്തുന്നത്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സിനിമകളാണ് റീ റിലീസ് ചെയ്യുന്നത്.
തിരുവനന്തപുരം ഏരീസ് പ്ലക്‌സ് സിനിമാസില്‍ മെയ് 20, 21, 22 തീയതികളാണ് പ്രദര്‍ശനം. മേയ് 21 നാണ് മോഹന്‍ലാലിന്റെ 64ാം പിറന്നാള്‍. മേയ് 20ന് ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
21ന് ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം എന്നീ സിനിമകളും 22ന് ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് എന്നിവയും പ്രദര്‍ശിപ്പിക്കും.
രാവിലെ പതിനൊന്നര, ഉച്ചയ്ക്ക് രണ്ടര, വൈകിട്ട് ആറര എന്നിങ്ങനെയാണ് പ്രദര്‍ശന സമയം. ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ചിത്രങ്ങള്‍ റി റീലിസ് ചെയ്യുന്നത്.
നിലവില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ചിത്രത്തില്‍ ടാക്‌സി െ്രെഡവര്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് നായിക. മലൈക്കോട്ടൈ വാലിബന്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം.
