Connect with us

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോദി

Malayalam

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോദി

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോദി

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. നരേന്ദ്രമോദി നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചത്. എന്നാല്‍ പങ്കെടുക്കുന്നതിന് മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചതായാണ് വിവരം. വ്യക്തിപരമായ അസൗകര്യം കാരണം എത്തനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.

വൈകീട്ട് 7. 15 ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അവസാന ഘട്ടത്തിലാണ് ഒരുക്കങ്ങള്‍. ചടങ്ങളില്‍ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്തരി ഷേയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമ ആഫീഫ് എന്നിവര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. സിനിമ താരങ്ങളടക്കം ചടങ്ങല്‍ പങ്കെടുക്കും.

അതേ സമയം തൃശ്ശൂരിന്റെ നിയുക്ത എം പി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി ജെ പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപിയില്‍ ബി ജെ പി നേതൃത്വം സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം. സുരേഷ് ഗോപി മന്ത്രിയാകുമോ എന്ന് അറിയാനുള്ള കാത്തരിപ്പിലാണ് എല്ലാവരും. അതേസമയം മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും.

അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ് നാത് സിംഗ് എന്നിവരെ ഇത്തവണെയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തും. പ്രഹ്ലാദ് ജോഷിക്കും ജിതിന്‍ റാം മാഞ്ചിക്കും മന്ത്രി സ്ഥാനം നല്‍കും. ആദ്യംഘട്ടത്തില്‍ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപര്തിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്ക് രാം മോഹന്‍ നായിഡുവിന്റെയും ചന്ദ്ര ശേഖര്‍ പെമ്മസാനിയുടെയും പേര് ടി ഡി പി സ്ഥീരീകരിച്ചിട്ടുണ്ട്. ജയന്ത് ചൗധരി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അറിയിപ്പ് ലഭിച്ചു.

അതേസമയം, നരേന്ദ്ര മോദിയുമായി വളരെ നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ഇത് പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. രണ്ടാളും തമ്മില്‍ സ്‌പെഷ്യല്‍ ബന്ധം തന്നെയാണ് ഉള്‌ലതെന്ന് മോഹന്‍ലാലിന്റെ ട്വീറ്റിന് ഒരിക്കല്‍ പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. സാമൂഹ്യപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങള്‍ മികച്ചതാണെന്നും ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

ട്വിറ്ററില്‍ മോഹന്‍ലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരിക്കുകയാണ് മോഹന്‍ലാല്‍. ഈ അടുത്തിടെ ഇതേ കുറിച്ച് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. 12 പ്രമുഖ വ്യക്തികളെ രാജ്യസഭാ എംപി മാരായി നോമിനേറ്റ് ചെയ്യാന്‍ അവസരം ഉള്ളപ്പോള്‍ ഒരുപക്ഷെ പുതിയ സര്‍ക്കാരില്‍ ഒരു എംപി സ്ഥാനമോ കേന്ദ്രമന്ത്രി സ്ഥാനമോ മോഹന്‍ലാലിനെ തേടിയെത്തുമായിരിക്കും എന്നുള്ള വസ്തുത തള്ളിക്കളയാനാകില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ തന്റെ സിനിമാ തിരക്കുകളിലും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കത്ത ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹം ഇത് സ്വീകരിക്കുമോ എന്നുള്ള കാര്യം കണ്ട് തന്നെ അറിയണമെന്നും പറഞ്ഞവരുണ്ട്. ലാലേട്ടന് സുരേഷ് ഗോപിയുടെ അവസ്ഥ വരാതിരിക്കട്ടെ, എത്ര നല്ല നടനായാലും കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് ബിജെപിയില്‍ പോയാല്‍ മലയാളികളുടെ ഉള്ള സ്‌നേഹം കൂടി കളഞ്ഞ സുരേഷ് ഗോപിയെ പോലെയാകുമെന്നും എന്നാല്‍ ലാലേട്ടന് ആ ബുദ്ധിയുള്ളത് കൊണ്ട് ആലോചിച്ച് നല്ലത് മാത്രമേ അദ്ദേഹം സ്വീകരിക്കൂവെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മോഹന്‍ലാലിനെ തേടി മോദിയുടെ വിളിയെത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending