Connect with us

വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ!

Actor

രണ്‍ബീര്‍ കപൂറും യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘രാമായണ’. രാമനായി രണ്‍ബീറെത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ യഷിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവര്‍ണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വര്‍ണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്.

ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്’ ചിത്രത്തിന്റെ അടുത്തവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലാണ് ചിത്രത്തില്‍ ദശരഥനായെത്തുന്നത്. 2020 ലാണ് നിര്‍മ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ഡിയോളാണ് കുംഭകര്‍ണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു.

മൂന്ന് ഭാഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025 ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവത്, ഹൗസ്ഫുള്‍ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും കൂടിച്ചേര്‍ന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്.

More in Actor

Trending