Connect with us

രണ്‍ബീര്‍ തന്നോട് ഏത് തരത്തിലുള്ള മദ്യമാണ് ഇഷ്ടമെന്ന് ചോദിച്ചു, മറുപടി ഇതായിരുന്നു! പിന്നീട് നടന്നത്

Bollywood

രണ്‍ബീര്‍ തന്നോട് ഏത് തരത്തിലുള്ള മദ്യമാണ് ഇഷ്ടമെന്ന് ചോദിച്ചു, മറുപടി ഇതായിരുന്നു! പിന്നീട് നടന്നത്

രണ്‍ബീര്‍ തന്നോട് ഏത് തരത്തിലുള്ള മദ്യമാണ് ഇഷ്ടമെന്ന് ചോദിച്ചു, മറുപടി ഇതായിരുന്നു! പിന്നീട് നടന്നത്

രണ്‍ബീര്‍ കപൂറിനൊപ്പം മദ്യപിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സൗരഭ് ശുക്ല. ‘ബര്‍ഫി’, ‘ജഗ്ഗ ജാസൂസ്’, ‘ഷംഷേര’ തുടങ്ങിയ ചിത്രങ്ങളില്‍ രണ്‍ബീറിനൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് സൗരഭ് ശുക്ല. ഷംഷേരയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവമാണ് സൗരഭ് പങ്കുവച്ചത്.

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൗരഭ് ശുക്ല സംസാരിച്ചത്. തന്റെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ ഓള്‍ഡ് മങ്കും കോക്കുമാണെന്ന് പറഞ്ഞ താരം രണ്‍ബീറിനൊപ്പം മദ്യപിച്ചതിനെ കുറിച്ച് തുറന്നു പറയുകയായിരുന്നു.

രണ്‍ബീര്‍ തന്നോട് ഏത് തരത്തിലുള്ള മദ്യമാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍, റം ആണെന്ന് പറഞ്ഞു. അപ്പോഴാണ് 30,000 രൂപ വിലവരുന്ന ബോട്ടിലുമായി അദ്ദേഹം വന്നത്. ‘ബ്രഹ്‌മാസ്ത്ര’യില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നാഗാര്‍ജുനയാണ് ഈ ബോട്ടില്‍ രണ്‍ബീറിന് നല്‍കിയത്.

എന്നാല്‍ അത് ഏതാണ്ട് തീരാറായ ബോട്ടില്‍ ആയിരുന്നു. അതില്‍ തികച്ച് ഒരു ക്വാട്ടര്‍ പോലും ഉണ്ടായിരുന്നില്ല. രണ്ടുപേരും ആ കുപ്പി തീര്‍ത്തു. എന്നാല്‍ രണ്ടുപേര്‍ക്കും അത് മതിയായില്ലെന്ന് തോന്നി. രണ്‍ബീര്‍ കൊണ്ടുവന്ന വില കൂടിയ മദ്യം കാലിയായതോടെ തന്റെ കൈയ്യിലെ ഓള്‍ഡ് മങ്ക് രണ്‍ബീര്‍ കുടിച്ചു എന്നാണ് സൗരഭ് ശുക്ല പറയുന്നത്.

സൗരഭ് ശുക്ലയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, 2022ല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ രണ്‍ബീര്‍ ചിത്രമായിരുന്ന ഷംഷേര ബോക്‌സോഫീസില്‍ പരാജയമായിരുന്നു. 150 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് വെറും 68 കോടി മാത്രമേ നേടാനായിട്ടുള്ളു.

More in Bollywood

Trending