Connect with us

ഷാരൂഖ് ഖാനെതിരെ കേസ് കൊടുക്കുമെന്ന് ആരാധകന്‍; മറുപടിയുമായി നടന്‍

Bollywood

ഷാരൂഖ് ഖാനെതിരെ കേസ് കൊടുക്കുമെന്ന് ആരാധകന്‍; മറുപടിയുമായി നടന്‍

ഷാരൂഖ് ഖാനെതിരെ കേസ് കൊടുക്കുമെന്ന് ആരാധകന്‍; മറുപടിയുമായി നടന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ‘പത്താന്‍’. ഇന്ത്യന്‍ സിനിമയിലേയ്ക്ക് ഗംഭീരമായ തിരിച്ചുവരവാണ് കിംഗ് ഖാന്‍ നടത്തിയത്. അദ്ദേഹത്തിന്റെ ആരാധകരും ആഘോഷത്തിലാണ്. ഷാരൂഖ് ഇപ്പോള്‍ സ്ഥിരമായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട്. ‘ആസ്‌ക് എസ്ആര്‍കെ’ എന്ന പരിപാടിയില്‍ തിരഞ്ഞെടുത്തുത്ത ചോദ്യങ്ങള്‍ക്ക് ഷാരൂഖ് നല്‍കുന്ന മറുപടി വൈറലുമാകാറുണ്ട്.

ഇത്തരത്തില്‍ ഷാരൂഖ് നല്‍കിയ ഒരു ഉത്തരമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഷാരൂഖിനെതിരെ കേസ് കൊടുക്കുമെന്നാണ്. ‘ആസ്‌ക് എസ്ആര്‍കെ’ ട്വിറ്റര്‍ ചോദ്യോത്തര പരിപാടിയില്‍ ഒരു ആരാധകന്‍ പറഞ്ഞത്. അതിന് കാരണമുണ്ട്. ‘നിങ്ങള്‍ക്ക് 57 വയസായി എന്ന് കളവ് പറഞ്ഞതിന് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്’ ഷര്‍ട്ടിടാതെ തന്റെ ശരീരം കാണിച്ച് നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ ചോദ്യം ഉതിര്‍ത്തത്.

നില്‍ക്കുന്ന ചിത്രമാണ് ആരാധകന്‍ പങ്കുവെച്ചത്. ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ഷാരൂഖ് എത്തി. ‘ദയവായി അങ്ങനെയൊന്നും ചെയ്യരുത് ഞാന്‍ കള്ളം പറഞ്ഞതായി സമ്മതിക്കുന്നു. എനിക്ക് ഇപ്പോള്‍ 30 വയസായി. അതിനാലാണ് എന്റെ അടുത്ത പടത്തിന് ജവാന്‍ എന്ന് പേരിട്ടത്’ മറുപടി ട്വീറ്റില്‍ ഷാരൂഖ് പറഞ്ഞു. എന്തായാലും ഷാരൂഖിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു.

അതേസമയം റിലീസ് ചെയ്ത ഇരുപത്തേഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പത്താന്‍ 1000 കോടി നേടിയിരിക്കുകയാണ്. ബോക് ഓഫീസ് വേള്‍ഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. പഠാന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ദംഗല്‍ (1914cr), ബാഹുബലി 2(1747cr) കെജിഎഫ് ചാപ്റ്റര്‍ 2 (1190cr), ആര്‍ആര്‍ആര്‍(1174cr) എന്നിവയാണ് പത്താന് മുന്നിലുള്ള സിനിമകള്‍.

More in Bollywood

Trending

Recent

To Top