Connect with us

കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവം എന്താണ്? രൺബീർ കപൂറിന്റെ മറുപടി ഞെട്ടിച്ചു

Bollywood

കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവം എന്താണ്? രൺബീർ കപൂറിന്റെ മറുപടി ഞെട്ടിച്ചു

കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവം എന്താണ്? രൺബീർ കപൂറിന്റെ മറുപടി ഞെട്ടിച്ചു

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. അതിനിടെ, ആലിയയുടെ ഉറക്കശീലങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്
രൺബീർ. ആലിയയ്‌ക്കൊപ്പം ഉറങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രൺബീറിന്റെ പ്രതികരണം. ഉറക്കം തുടങ്ങിയാൽ ഒരു ഭാഗത്തേക്കു ചെരിഞ്ഞ് കിടക്കയിൽ നീങ്ങാൻ തുടങ്ങും അവൾ. സ്വാഭാവികമായും നമ്മൾക്ക് കിടക്കാൻ ഇടമില്ലാതാകും. തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. താനൊരു മൂലയിലും എത്തിയിരിക്കും. ശരിക്കും കഷ്ടപ്പാടാണെന്നും രൺബീർ വെളിപ്പെടുത്തി.

ഇതേ ചോദ്യത്തോട് ആലിയയുടെ മറുപടി . രൺബീറിൽ ഇഷ്ടപ്പെടുന്നതും സഹിക്കുന്നതുമായ സ്വഭാവം നിശബ്ദതയാണെന്നായിരുന്നു. എല്ലാം കേട്ടിരിക്കുന്നയാളാണ് രൺബീർ. എന്നാൽ, അതു തന്നെയാണ് ബുദ്ധിമുട്ടുള്ളതും.എന്തെങ്കിലും കാര്യത്തിൽ പ്രതികരണം ആവശ്യമുള്ളപ്പോഴും സെൻ ബുദ്ധന്മാരെപ്പോലെ മിണ്ടാതെയിരിക്കുമെന്നും ആലിയ കൂട്ടിച്ചേർത്തു.

അതേസമയം ഈ മാസം ആദ്യത്തിൽ റിലീസ് ചെയ്ത ഇവരുടെ ചിത്രം ‘ബ്രഹ്മാസ്ത്ര’ ബോക്‌സ്ഓഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ആലിയയും രൺബീറും ഒന്നിച്ച് ലീഡ് റോളിലെത്തുന്ന ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

More in Bollywood

Trending

Recent

To Top