‘അപ്പാ ആ ബ്രോക്കോളി ഇങ്ങെടുക്കൂ’…ആദ്യം താൻ അത്ഭുതപെട്ടു, താനൊക്കെ ബ്രോക്കോളിയെന്ന് കേട്ട് തുടങ്ങിയത് കോളജിൽ എത്തിയ സമയത്താണ്, ഇപ്പോഴത്തെ പിള്ളേർ ഭയങ്കര സ്പെസിക്കാണ്; കുഞ്ചാക്കോ ബോബൻ

മകൻ ഇസഹാക്ക് വന്നതോടെ കുഞ്ചാക്കോ ബോബന്റെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഇപ്പോഴിത മകൻ ഇസഹാക്കിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇസഹാക്കിന് ഏറ്റവും ഇഷ്ടമുള്ളത് ട്രക്കുകളാണ്. അവന് ട്രക്കുകളെ കുറിച്ച് നന്നായി അറിയുകയും ചെയ്യാം. അവനോട് ട്രക്കുകളെ കുറിച്ച് പറയുമ്പോൾ ചുമ്മാ ട്രക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അത് ഏത് ട്രക്കാണെന്ന് കൃതമായി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിലർ ട്രക്കാണോ, ഗാർബേജ് ട്രക്കാണോ, കണ്ടെയ്നർ ട്രക്കാണോ എന്നൊക്കെ വിശദീകരിച്ച് പറയണം ഇല്ലെങ്കിൽ അവൻ പ്രശ്നമുണ്ടാക്കും. നമ്മൾ പറയുമ്പോൾ തെറ്റിയാൽ അവൻ തിരുത്തി തരും. എല്ലാത്തിനും അവൻ സ്പേസിഫിക്കാണ്. ഒരു ദിവസം വീട്ടിൽ പച്ചക്കറിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയിൽ മകൻ വന്ന് അപ്പാ ആ ബ്രോക്കോളി ഇങ്ങെടുക്കൂവെന്ന് പറഞ്ഞു. ആദ്യം താൻ അത്ഭുതപെട്ടു. വല്ല തക്കാളി എന്നൊക്കെയാണ് പറഞ്ഞതെങ്കിൽ താൻ അംഗീകരിച്ചേനെ. താനൊക്കെ ബ്രോക്കോളിയെന്ന് കേട്ട് തുടങ്ങിയത് കോളജിൽ എത്തിയ സമയത്താണ്. അതാണ് താൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേർ ഭയങ്കര സ്പെസിക്കാണ്. അതുകൊണ്ട് തന്നെ നമ്മൾ നന്നായി അപ്ടേറ്റഡാകണമെന്നും അദ്ദേഹം പറഞ്ഞു
കുഞ്ചാക്കോ ബോബന്റെ അടുത്തിടെ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട് സിനിമ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. സ്ക്രീനിൽ രാജീവനെ മാത്രമെ കാണാൻ സാധിച്ചുള്ളു കുഞ്ചാക്കോ ബോബനെ കാണാൻ കഴിഞ്ഞില്ലെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്. സ്ക്രീനിൽ ചാക്കോച്ചനെ കാണാൻ സാധിച്ചില്ലെന്ന് തന്നെയാണ് താരത്തിന്റെ ഭാര്യ പ്രിയയും ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം പറഞ്ഞത്. കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പുമായെത്തിയ ചിത്രമായിരുന്ന ‘ന്നാ താന്‍ കേസ് കൊട്’.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...