Connect with us

വിജയ് യുടെ ആശുപത്രി രം​ഗം,’വാരിസിലെ’ ചിത്രീകരണ ദൃശ്യം ലീക്കായി

Actor

വിജയ് യുടെ ആശുപത്രി രം​ഗം,’വാരിസിലെ’ ചിത്രീകരണ ദൃശ്യം ലീക്കായി

വിജയ് യുടെ ആശുപത്രി രം​ഗം,’വാരിസിലെ’ ചിത്രീകരണ ദൃശ്യം ലീക്കായി

വിജയ് ചിത്രം ‘വാരിസിലെ നിർണായകരം​ഗത്തിന്റെ ചിത്രീകരണ ദൃശ്യം ലീക്കായി. വിജയ്, പ്രഭു എന്നിവരുൾപ്പെടുന്ന ഒരു ആശുപത്രി രം​ഗമാണ് പുറത്തായിരിക്കുന്നത്. ഡോക്ടർ വേഷത്തിലാണ് പ്രഭു. നായകനും പ്രഭുവും ചേർന്ന് ഒരു സ്ട്രെച്ചർ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതാണ് വീഡിയോ.

സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ വൈറലായിരിക്കുന്ന ഈ രം​ഗം സിനിമയിലെ നിർണായക സീൻ ആണെന്നാണ് റിപ്പോർട്ട്. സ്ട്രെച്ചറിൽ കിടക്കുന്നത് ശരത്കുമാറാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. സിനിമയിൽ വിജയ്‌യുടെ അച്ഛന്റെ വേഷമാണ് ശരത്കുമാർ ചെയ്യുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’. പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്

ഇതിന് മുൻപും വാരിസിലെ രം​ഗങ്ങൾ പുറത്തായിരുന്നു. ആർ ഷാമിന്റയും പിന്നീട് വിജയ്‌യുടെയും രശ്മിക മന്ദാനയിടെയും വീഡിയോയും പുറത്തായി. സമാന സംഭവം ആവർത്തിക്കുന്നതിനാൽ സെറ്റിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സെറ്റിൽ മൊബൈൽ ഫോണുകൾ വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

More in Actor

Trending

Recent

To Top