Connect with us

ലാലങ്കിളും അച്ഛനും അതേ വേഷത്തിൽ റൂമില്‍ വന്നപ്പോൾ ഞാൻ അന്തം വിട്ടുനിന്നു;വിനീത് ശ്രീനിവാസന്‍പറയുന്നു!

Malayalam

ലാലങ്കിളും അച്ഛനും അതേ വേഷത്തിൽ റൂമില്‍ വന്നപ്പോൾ ഞാൻ അന്തം വിട്ടുനിന്നു;വിനീത് ശ്രീനിവാസന്‍പറയുന്നു!

ലാലങ്കിളും അച്ഛനും അതേ വേഷത്തിൽ റൂമില്‍ വന്നപ്പോൾ ഞാൻ അന്തം വിട്ടുനിന്നു;വിനീത് ശ്രീനിവാസന്‍പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസൻ .സ്വന്തം വീട്ടിലെ പയ്യൻ എന്നാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.കൂടുതലായും ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ യുവ തലമുറയെ ലക്ഷ്യം വെച്ചുള്ളതായിരിക്കും അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളാറുമുണ്ട് അതാണ് വിനീത് ശ്രീനിവാസൻ എന്ന് പറയാം.നടനായും സംവിധായകനായും.ഗായകനായും മലയാള സിനിമയിൽ തരാം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.അച്ഛന് പിന്നാലെ എത്തിയ താരം സിനിമ സെറ്റിൽ അച്ഛനൊപ്പം പണ്ട് പോകാറുണ്ടായിരുന്നു അതിലെ ഒരു ഓർമയാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ അച്ഛന് ആദ്യം അമ്പരപ്പായിരുന്നുവെന്നും വിനീത് പറഞ്ഞിരുന്നു. ഏഷ്യാവിലെയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് എത്തിയിരുന്നു.സംവിധായകന്‍, നടന്‍ അങ്ങനെ ഏത് രീതിയില്‍ വിശേഷിപ്പിച്ചാലും കുഴപ്പമില്ല. തന്റെ മനസ്സില്‍ ഫിലിം മേക്കറാണ് എന്ന ചിന്തയാണെന്നും അദ്ദേഹം പറയുന്നു.

ഇടയ്ക്ക് സിനിമ ചെയ്യുന്നതിനിടയില്‍ നിന്നും മാറി നില്‍ക്കാറുണ്ടെന്ന് താരം പറയുന്നു. തന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള ഗ്യാപ്പിനെക്കുറിച്ച് മനസ്സിലാവും.എഴുതാനായി തീരുമാനിച്ചാല്‍ പിന്നീട് മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കും. കുറ്റ്യാടിയില്‍ വെച്ചാണ് വടക്കന്‍ സെല്‍ഫി എഴുതിയത്. വളരെ മനോഹരമായ സ്ഥലാണ് കുറ്റ്യാടി. പച്ചപ്പിന്റെ നടുക്കുള്ളൊരു സ്ഥലത്തായിരുന്നു താമസിച്ചത്. തങ്ങള്‍ക്ക് റോഡും ആള്‍ക്കാരേയുമൊക്കെ കാണാനാവുമെങ്കിലും അവര്‍ക്ക് ഞങ്ങളെ കാണാനാവില്ല. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവനും അവിടെ വെച്ചാണ് എഴുതിയത്. സെക്കന്‍ഡ് ഹാഫ് പിന്നീട് വീട്ടില്‍ വെച്ചാണ് എഴുതിയത്.

എഴുത്തിനായി കുറേ സമയമെടുക്കും. സ്റ്റേജ് ഷോകളൊക്കെ കഴിഞ്ഞ് വരുന്നതിനിടയിലൊക്കെ സിനിമകളെക്കുറിച്ച് ആലോചിക്കാറുണ്ട്. മനസ്സില്‍ വരുന്ന ആശയങ്ങള്‍ അതാത് സമയം റെക്കോര്‍ഡ് ചെയ്തുവെക്കും. ഇത്തരത്തിലുള്ള റെക്കോര്‍ഡിങ്ങുകള്‍ കേട്ടാണ് പിന്നീട് എഴുതുന്നത്. അതിനിടയില്‍ പല സംഭവങ്ങളും മനസ്സിലേക്ക് വരും. പരമാവധി അഭിനയത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. സംവിധാനത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധ.

അടുത്ത സിനിമ എന്റെ കോളേജില്‍ ചിത്രീകരിക്കാനുള്ള അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ്. 17 വയസ്സ് മുതല്‍ ഈയൊരു പ്രായം വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. അച്ഛന്റെ കാശ് കളയുന്നതിന് വേണ്ടിയാണോ എഞ്ചിനീയറിംഗിന് പോയതെന്ന് ചോദിച്ചപ്പോള്‍ മെറിറ്റിലാണ് താന്‍ പോയതെന്നുള്ള മറുപടിയായിരുന്നു വിനീത് നല്‍കിയത്. ഹോസ്റ്റല്‍ ഫീസെങ്കിലും അയച്ചില്ലെങ്കില്‍ അച്ഛന്‍ പിന്നെന്ത് അച്ഛനെന്നായിരുന്നു താരത്തിന്റെ ചോദ്യം.

കുട്ടിക്കാലം മുതലേ താരങ്ങളെ കാണാനും ഷൂട്ടിഗ് കാണാനുമൊക്കെയുള്ള അവസരം വിനീതിന് ലഭിച്ചിരുന്നു. മേഘത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ അച്ഛന്‍ അത് കോസ്റ്റിയൂമില്‍ റൂമിലേക്ക് വരുമായിരുന്നു. കൂളിങ് ഗ്ലാസും വിഗ്ഗുമൊക്കെ വെച്ചായിരുന്നു വരവ്. ഇത് അച്ഛന്‍ തന്നെയാണോ എന്ന് നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു താന്‍ അന്നെന്നും വിനീത് പറയുന്നു. പട്ടണപ്രവേശത്തിന്‍രെ ഷൂട്ടിങ്ങിനിടയില്‍ ലാലങ്കിളും അച്ഛനും അതേ കോസ്റ്റിയൂമില്‍ റൂമില്‍ വന്നിരുന്നു.

about vineeth sreenivasan

More in Malayalam

Trending

Recent

To Top