Connect with us

ഇതിൽ സംശയമൊന്നുമില്ല;ആ താരം മോഹൻലാൽ തന്നെയെന്ന് രക്ഷിത് ഷെട്ടി!

Malayalam

ഇതിൽ സംശയമൊന്നുമില്ല;ആ താരം മോഹൻലാൽ തന്നെയെന്ന് രക്ഷിത് ഷെട്ടി!

ഇതിൽ സംശയമൊന്നുമില്ല;ആ താരം മോഹൻലാൽ തന്നെയെന്ന് രക്ഷിത് ഷെട്ടി!

മലയാള സിനിമയിൽ മാത്രമല്ല ലോകമെങ്ങും ആരാധകരുള്ള നടനാണ് മോഹൻലാൽ.പലപ്പോഴും ഓരോ കോണുകളിൽ നിന്നും ഒരുപാട് സൂപ്പർ താരങ്ങൾ മലയാളത്തിൻറെ സ്വകര്യ അഹങ്കാരങ്ങളായ മോഹൻലാലിനോടും മമ്മുട്ടിയോടുമുള്ള ആരാധന വ്യക്തമാക്കി എത്തിയിട്ടുണ്ട്.ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ ആരാധകനായ സൂപ്പർ താരം തൻറെ ഇഷ്ട്ട നടനെ കുറിച്ച് പറയുകയാണ്.പ്രശസ്ത കന്നഡ നടനും രചയിതാവും സംവിധായകനും ഒക്കെയാണ് രക്ഷിത് ഷെട്ടി. കന്നഡ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഒരുക്കുന്ന, സമ്മാനിക്കുന്ന കലാകാരൻ ആണ് അദ്ദേഹം. അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും സംവിധാനം ചെയ്‌തെ ചിത്രങ്ങളും എല്ലാം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിട്ടുള്ളവയാണ്. അദ്ദേഹം അഭിനയിച്ച കിരിക് പാർട്ടി എന്ന ചിത്രം കന്നഡ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്.

ഇപ്പോഴിതാ അദ്ദേഹം അഭിനയിച്ച അവനേ ശ്രീമന്നാരായണ എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചടങ്ങിൽ അദ്ദേഹം മലയാള സിനിമയിലെ തന്റെ ഇഷ്ട്ട താരത്തെ കുറിച്ച് വെളിപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ഒരു പത്ര പ്രവർത്തകൻ ആണ് മലയാള സിനിമയിലെ രക്ഷിത് ഷെട്ടിയുടെ ഇഷ്ടതാരം ആരാണെന്നു ചോദിച്ചത്. അതിനു ഒരു സംശയവും ഇല്ല എന്നും മോഹൻലാൽ ആണ് മലയാള സിനിമയിലെ തന്റെ പ്രീയപ്പെട്ട നടൻ എന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

മാസ്സ് കൊമേർഷ്യൽ ചിത്രങ്ങളും അഭിനയ പ്രാധാന്യം ഉള്ള ക്ലാസ് ചിത്രങ്ങളും ഒരേ അനായാസതയോടെ ആണ് മോഹൻലാൽ ചെയ്യുന്നത് എന്നും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും രക്ഷിത് ഷെട്ടി പറഞ്ഞു. ഡിസംബർ അവസാന വാരം റിലീസ് ചെയ്യാൻ പോകുന്ന രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം സംവിധാനം ചെയ്തത് സച്ചിൻ രവി ആണ്. കന്നഡ സിനിമയിലെ ഒട്ടു മിക്ക താരങ്ങളുടെയും മലയാളത്തിലെ ഇഷ്ട്ട താരം മോഹൻലാൽ ആണ്. കന്നഡ താരങ്ങൾ ആയ കിച്ച സുദീപ്, യാഷ്, പുനീത് രാജ് കുമാർ എന്നിവരും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.

about mohanlal

More in Malayalam

Trending

Recent

To Top