Connect with us

പിണറായി എന്ന് തെറ്റിദ്ധരിച്ച് മോഹൻലാലിൻറെ ചിത്രം പോസ്റ്ററിൽ നൽകി;പരിഹസിച്ച് സോഷ്യൽ മീഡിയ!

Malayalam

പിണറായി എന്ന് തെറ്റിദ്ധരിച്ച് മോഹൻലാലിൻറെ ചിത്രം പോസ്റ്ററിൽ നൽകി;പരിഹസിച്ച് സോഷ്യൽ മീഡിയ!

പിണറായി എന്ന് തെറ്റിദ്ധരിച്ച് മോഹൻലാലിൻറെ ചിത്രം പോസ്റ്ററിൽ നൽകി;പരിഹസിച്ച് സോഷ്യൽ മീഡിയ!

പ്ലാസ്റ്റിക് നിരോധിക്കാനുള്ള സർക്കാർറിന്റെ പുതിയ നടപടി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. മാത്രമല്ല ഇതിനെ പിന്തുണച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുമോദിച്ച്‌ രംഗത്തെത്തിയ ഉത്തരേന്ത്യന്‍ കമ്ബനിയാണ് ഇപ്പോള്‍ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച്‌ അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്ബനി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത്.എന്നാൽ ആളുമാറിയെന്നറിഞ്ഞപ്പോളേക്കും സംഭവം വൈറലായി.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി നടന്‍ മോഹന്‍ലാലിന്റെ ചിത്രവുമായി തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍ പുറത്തിറക്കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച്‌ കമ്ബനി പോസ്റ്ററില്‍ ചേര്‍ത്തത്. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധിക്കാനുള്ള നീക്കത്തെ പിന്തുണച്ചായിരുന്നു കമ്ബനി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്.

കോമ്രേഡ് എന്ന മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഈ സിനിമയ്ക്കു വേണ്ടി തയ്യാറാക്കിയ സ്‌കെച്ചുകള്‍ ആരോ പുറത്തു വിടുകയായിരുന്നുവെന്നാണ് സംവിധായകന്‍ വിശദീകരിച്ചത്. ഇതിനു പിന്നാലെ ഈ സ്‌കെച്ചുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പലരും നീക്കം ചെയ്യുകയും ചെയ്തിരുന്നു. കമ്ബനി തയ്യാറാക്കിയ കാര്‍ഡില്‍ ഈ ചിത്രം ലഭിച്ചത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ വിവരം ഫേസ്ബുക്കില്‍ പലരും ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്ബനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തു.

about mohanlal

More in Malayalam

Trending

Recent

To Top