Malayalam
പണം വരാന്‍ പ്രാര്‍ത്ഥിക്കണോ? അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്! ഒന്നിലും വിശ്വാസമില്ല..
പണം വരാന്‍ പ്രാര്‍ത്ഥിക്കണോ? അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്! ഒന്നിലും വിശ്വാസമില്ല..
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം വിജയ് യേശുദാസ് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പലരും അദ്ദേഹത്തിനെതിരെ രൂക്ഷമായ രീതിയിലൂടെയാണ് പ്രതികരിച്ചത്.അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. വനിത മാഗസിനില്‍ വന്ന അഭിമുഖം കൃത്യമായി വായിക്കുകയോ അറിയുകയോ ചെയ്യാതെയാണ് പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നത്.
നിരവധി പേരാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിട്ടുള്ളത്.എന്നാൽ ഇതിനൊപ്പം താന്‍ വിശ്വാസവും ഭക്തിയും ഉപേക്ഷിക്കുകയാണെന്ന സൂചനയും ഇദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ താനും അപ്പയും ചേരില്ലെന്നാണ് വിജയ് അഭിമുഖത്തില്‍ പറഞ്ഞത്. ‘അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലായിരിക്കും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അപ്പയാണ്.
എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഇതൊക്കെ വെറും മിഥ്യയാണെന്ന് ഒരു ഘട്ടത്തില്‍ തോന്നി. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.നമ്മുടെ സ്വര്‍ണമാല കളഞ്ഞുപോയെന്ന് കരുതുക.
അതുകിട്ടാന്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്ബോള്‍ അത് കിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്ത് നോക്കൂ. അത് മുമ്ബും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്ബോള്‍ ദൈവം അവിടെ കൊണ്ട് വയ്ക്കുന്നതല്ലല്ലോ.കൈയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്ന് വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് ദൈവം. നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍’-വിജയ് പറയുന്നു. ഈ അഭിമുഖം അച്ചടിച്ചുവന്നാല്‍ തനിക്ക് വീട്ടില്‍നിന്ന് കണക്കിന് കിട്ടുമെന്നും ഇദ്ദേഹം പറയുന്നു.
about vijay yesudas