Malayalam
വേർപിരിഞ്ഞിട്ടും നല്ല സുഹൃത്തുക്കളായി വിജയും ദർശനയും; യുവ സംരംഭകയായി മുൻഭാര്യ
വേർപിരിഞ്ഞിട്ടും നല്ല സുഹൃത്തുക്കളായി വിജയും ദർശനയും; യുവ സംരംഭകയായി മുൻഭാര്യ
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനാകുമ്പോഴും തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തികൂടിയാണ് വിജയ്.
കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അടക്കം വിജയ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഭാര്യ ദർശനയുമായി വേർപിരിഞ്ഞ കാര്യം ഒരു അഭിമുഖത്തിൽ വിജയ് വെളിപ്പെടുത്തിയത്. 2007 ജനുവരി 21നായിരുന്നു വിജയ്‍യുടേയും ദർശനയുടേയും വിവാഹം. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. വേർപിരിഞ്ഞുവെങ്കിലും മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇരുവരും മാതാപിതാക്കളായി ഒന്നിച്ച് നിൽക്കാറുണ്ട്.
ദര്ശനക്ക് ഒപ്പമാണ് മക്കൾ രണ്ടുപേരും. മൂത്ത മകൾ അമേയ ഇപ്പോൾ പത്താം ക്‌ളാസിൽ ആണ്. മകളുടെ സ്‌കൂളിലെ സെലിബ്രെഷൻസിൽ എല്ലാം ദർശന ആക്ടീവാണ്. വിജയ് യേശുദാസിന് എത്താൻ കഴിയാത്ത വിശേഷങ്ങളിലും ദർശന വിജയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിക്കാറുണ്ട്.
ഒരിക്കൽ അമ്മക്കും മോൾക്കുമായി സിംഗപ്പൂരിലേക്കുള്ള യാത്രക്കായി എല്ലാം ചെയ്തതിനുള്ള നന്ദിയും ദർശന വാക്കുകളിലൂടെ വിജയെ അറിയിച്ചിരുന്നു. നല്ല സുഹൃത്തുക്കൾ ആണ് ഇരുവരും എന്ന് തെളിയിക്കുന്ന പോസ്റ്റുകളും ഉണ്ട്. ഇപ്പോഴും പരസ്പരം ഫോളോ ചെയ്യുന്ന ആളുകൾ ആണ് ഇവർ.
രത്നങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ആണ് ദർശന ചെയ്യുന്നത്. പ്രത്യേകിച്ചും സ്ത്രീകൾ അത്രയും കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയിൽ തന്റെ കഴിവ് മാക്സിമം തെളിയിക്കുകയാണ് ദർശന. ബിസിനസ് രംഗത്ത് ചുവട് ഉറപ്പിക്കുന്ന യുവ സംരംഭക കൂടിയായ ദര്ശനയെ കുറിച്ച് നാഷണൽ മീഡിയാസിൽ അടക്കം വാർത്തകൾ വന്നിരുന്നു.
അതുമാത്രമല്ല സോഷ്യൽ മീഡിയ വഴി ലാബിൽ വികസിപ്പിച്ച രത്നങ്ങൾ വിൽക്കുന്ന വിശേഷങ്ങളും ദർശന പങ്കിടാറുണ്ട്. സ്വന്തമായി ബ്രാൻഡ് തന്നെ ദർശനയ്ക്ക് അതിനായിട്ടുണ്ട്. ഒപ്പം മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്താനും മുൻ പന്തിയിൽ തന്നെയാണ് ദർശന. ഇത്തരത്തിൽ ദർശനയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അതേസമയം, വേര്പിരിഞ്ഞതിനെ കുറിച്ച് കൂടുതൽ സംസാരിച്ച് തന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ താൽപര്യമില്ലെന്നാണ് ഗായകൻ പറയുന്നത്. ഞങ്ങൾ ഒരു വിയർഡ് സിറ്റുവേഷനിലാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൽ നല്ല സാഹചര്യമാണ്. പക്ഷെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല.
അതിന്റേതായ സമയം വേണം. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈം ലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വെക്കുക ബുദ്ധിമുട്ടാണ്. ഇനിയും അവരെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി. മകൾക്ക് വളരെ പക്വതയുണ്ട്.
അവൾ മനസിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. മകൾക്ക് ഇപ്പോൾ പതിനഞ്ച് വയസാണ്. മകന് ഒമ്പത് വയസും. അവൻ ചെറിയ രീതിയിൽ ചോദിക്കുന്നുണ്ട്. ഈ സാഹചര്യം അവന് മനസിലാകുന്നില്ല. അവനെ മനസിലാക്കിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ആൺകുട്ടിയെന്ന നിലയിൽ നമ്മുടെ പ്രവൃത്തിയ്ക്ക് വില കൊടുക്കേണ്ടി വരുമെന്ന് മകൻ മനസിലാക്കേണ്ടതുണ്ട്.
പക്ഷെ എന്റെ ഭാഗത്ത് പറ്റിയ തെറ്റാണ്, അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുകയും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ, നമ്മളാണ് കുറ്റക്കാർ എന്ന് പറഞ്ഞ് കൊണ്ട് നടക്കേണ്ട എന്ന് പറയുന്നവരുണ്ടാവും. പക്ഷെ ആ ഉത്തരവാദിത്വം എടുത്തില്ലെങ്കിൽ ഇതിലൊരു അർത്ഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല എന്നും വിജയ് യേശുദാസ് പറയുന്നു.
