Malayalam
പ്രിയ അനുജന്മാരെ നിങ്ങള്‍ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തില്‍ കൂടിയേ നിങ്ങള്‍ അല്പം ഉള്ളു..മുന്നറിയിപ്പുമായി മുകേഷ്
പ്രിയ അനുജന്മാരെ നിങ്ങള്‍ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തില്‍ കൂടിയേ നിങ്ങള്‍ അല്പം ഉള്ളു..മുന്നറിയിപ്പുമായി മുകേഷ്
മുകേഷ് എം.എല്‍.എ യെ പെരുമ്ബറകൊട്ടി ഉണര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനോട് വിമര്‍ശനം അറിയിച്ചതും യൂത്ത് കോണ്‍ഗ്രസുകാരെ ഉപദേശിച്ചുമുളള മുകേഷിന്റെ രസകരമായ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം
കൊട്ടിക്കോ.. കൊട്ടിക്കോ.
ഇന്നലെ എം എല്‍ എ ഓഫിസിലേക്ക് കൊല്ലത്തെ ചില യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്തു സജീവമായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ അറിവില്ലാതെ രണ്ടു ചെണ്ടയുമായി വാര്‍ത്തകളില്‍ നിറയുന്നതിനായി പൊറാട്ട് നാടകവുമായി വന്നിരുന്നു എന്നും വഴിക്ക് വെച്ച് പടമെടുത്തു പിരിഞ്ഞു എന്നും അറിയാന്‍ കഴിഞ്ഞു കഴിഞ്ഞ നാലര വര്‍ഷമായി ഒരു പൊതു അവധിയില്‍ പോലും അടക്കാതെ രാവിലെ 10 മണിമുതല്‍ വൈകിട്ടു 5ചിലപ്പോള്‍ 6 മണിവരെയും പ്രവര്‍ത്തിക്കുന്ന ഓഫിസ് ആണ് എന്റെ ഓഫിസ്. സാധാരണ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങള്‍ക്ക് നിരന്തരം പരിഹാരം കാണുവാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനവും..മണ്ഡലവുമായി ബന്ധപ്പെട്ട് ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാന്‍ തയ്യാറാണ് അത് ഏത് കെപിസിസി വൈസ് പ്രസിഡന്റ് ആയാലും സ്വാഗതം..
പിന്നെ ഇപ്പോള്‍ നടക്കുന്നത് വാവടുക്കുമ്ബോള്‍ ചില ജീവികള്‍ക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മോഹികള്‍ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാന്‍.
പ്രിയ അനുജന്മാരെ നിങ്ങള്‍ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തില്‍ കൂടിയേ നിങ്ങള്‍ അല്പം ഉള്ളു. മറ്റുള്ളടത്തെല്ലാം അധികാരം മോഹിച്ചു വേരോടെ ബിജെപിയില്‍ പോയി നല്ല വെളുത്ത കദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്ബോള്‍ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തില്‍ പറഞ്ഞു പോയതാണ്…അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയില്‍ ആയി.എന്ന് ഏറെ സ്നേഹത്തോടെ നിങ്ങളുടെ യും കൂടി സ്വന്തം (എം എല്‍ എ )എം മുകേഷ്