Malayalam
സംഗീതത്തെയും എന്നെയും സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു ലോകത്തോട് തുറന്ന് സംസാരിക്കുന്നതിൽ തെറ്റില്ല; വിജയ് യേശുദാസ്
സംഗീതത്തെയും എന്നെയും സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു ലോകത്തോട് തുറന്ന് സംസാരിക്കുന്നതിൽ തെറ്റില്ല; വിജയ് യേശുദാസ്
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനാകുമ്പോഴും തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തികൂടിയാണ് വിജയ്.
കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അടക്കം വിജയ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഭാര്യ ദർശനയുമായി വേർപിരിഞ്ഞ കാര്യം ഒരു അഭിമുഖത്തിൽ വിജയ് വെളിപ്പെടുത്തിയത്. 2007 ജനുവരി 21നായിരുന്നു വിജയ്‍യുടേയും ദർശനയുടേയും വിവാഹം. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.
വേർപിരിഞ്ഞുവെങ്കിലും മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇരുവരും മാതാപിതാക്കളായി ഒന്നിച്ച് നിൽക്കാറുണ്ട്. ഒരു മാസം മുമ്പ് ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴും സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. എന്നാൽ അഭിമുഖത്തിലെ ചില ഭാഗങ്ങൾ വൈറലായപ്പോൾ അഭിമുഖം ചെയ്ത ധന്യ വർമയെ ചിലർ വിമർശിച്ചു.
ഇത്രത്തോളം കഴിവുള്ള ഒരു പ്രതിഭയെ കയ്യിൽ കിട്ടിയിട്ട് കൂടുതലായും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ചോദിച്ചതിനാണ് ധന്യയെ പ്രേക്ഷകരിൽ ചിലർ വിമർശിച്ചത്. അത്തരത്തിൽ ധന്യയെ വിമർശിച്ചവർക്ക് മറുപടി വിജയ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
നിരാശപ്പെടുത്തിയ അഭിമുഖമായിരുന്നു… നിങ്ങൾ അദ്ദേഹത്തിന്റെ വിവാഹ മോചനത്തെക്കുറിച്ച് കൂടുതൽ ചോദിക്കേണ്ടിയിരുന്നില്ല. അദ്ദേഹം അതിനും എത്രയോ മുകളിലാണ് എന്നായിരുന്നു വിമർശിച്ച് വന്ന കമന്റ്. അതിന് വിജയ് നൽകിയ മറുപടിയാണ് വൈറലാകുന്നത്. എന്റെ കരിയറിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു സാധാരണ അഭിമുഖമായിരുന്നില്ല ഇത്. ജീവിതത്തെക്കുറിച്ചാണ്. ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റൊന്നുമില്ല.
നമ്മളെല്ലാം കഷ്ടതകളിലൂടെ കടന്നുപോകാറുണ്ട്. സംഗീതത്തെയും എന്നെയും സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു ലോകത്തോട് തുറന്ന് സംസാരിക്കുന്നതിൽ തെറ്റില്ല എന്നാണ് വിജയ് മറുപടിയായി കുറിച്ചത്. വിജയ് തന്നെ പ്രേക്ഷകന്റെ അഭിപ്രായത്തിന് മറുപടി നൽകിയത് ധന്യ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വിശദീകരണം നൽകിയതിന് ഗായകന് ധന്യ നന്ദി അറിയിക്കുകയും ചെയ്തു.
ആ കമൻ്റിന് മറുപടി നൽകിയതിന് നന്ദി വിജയ് യേശുദാസ്. ഞങ്ങളുടെ ചാനലും പ്രത്യേകിച്ച് ഷോയും അതിഥികളായി എത്തുന്നവരുടെ ഇതുവരെയുള്ള വ്യക്തിപരവും പ്രൊഫഷണലും യാത്രയെക്കുറിച്ച് ചോദിച്ചുള്ളതാണ്. ഒരു അതിഥി തൻ്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പങ്കുവെക്കാൻ തയ്യാറാണെങ്കിൽ മാത്രമാണ് അതേ കുറിച്ച് ചോദിക്കുന്നതും സംസാരിക്കുന്നതും.
വിജയ് നിങ്ങളുമായുള്ള സംഭാഷണത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരിക്കൽ കൂടി നന്ദി വിജയ് എന്നാണ് ധന്യ വിജയിയുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കിട്ട് കുറിച്ചത്. വിവാഹമോചനത്തെ കുറിച്ച് ധന്യയോട് സംസാരിക്കവെ വിജയ് പറഞ്ഞത് ഇങ്ങനെയാണ്… എല്ലാ തീരുമാനത്തിലും മക്കൾ എന്നേയും മുൻ ഭാര്യ ദർശനയേയും പിന്തുണയ്ക്കുന്നുണ്ട്.
എന്റെയും ദർശനയുടെയും ഭാഗത്ത് നിന്നും നോക്കുമ്പോൾ കാര്യങ്ങൾ മികച്ച സാഹചര്യത്തിലൂടെയാണ് പോകുന്നത്. മാതാപിതാക്കൾ ഇക്കാര്യം മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും ഒരിക്കലും പ്രതീക്ഷിക്കാനാകില്ല. അതിനൊക്കെ കുറച്ചുകൂടി സമയം ആവശ്യമാണ്. അവർക്കെല്ലാം ഇത് കുറച്ച് വേദനാജനകമായ സാഹചര്യമാണ്.
ലൈം ലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കാൻ ഒരു പരിധിവരെ കഴിയുകയില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കരുത് എന്നാണ് തീരുമാനം. ഞങ്ങളുടെ സാഹചര്യം മക്കൾക്ക് മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്. മകൾ എല്ലാ കാര്യങ്ങളും പക്വതയോടെ മനസിലാക്കുകയും ദർശനയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.
