Connect with us

ചേച്ചിയെ രക്ഷിക്കാൻ വന്ന ലേഡി സൂപ്പർസ്റ്റാറിനും ഭാവനയ്ക്കും മുട്ടൻ പണി! കോടതിയുടെ കല്ലേ പിളർക്കുന്ന കൽപന.. കൈ കാലിട്ടടിച്ച് ത്രിമൂർത്തികൾ

Malayalam

ചേച്ചിയെ രക്ഷിക്കാൻ വന്ന ലേഡി സൂപ്പർസ്റ്റാറിനും ഭാവനയ്ക്കും മുട്ടൻ പണി! കോടതിയുടെ കല്ലേ പിളർക്കുന്ന കൽപന.. കൈ കാലിട്ടടിച്ച് ത്രിമൂർത്തികൾ

ചേച്ചിയെ രക്ഷിക്കാൻ വന്ന ലേഡി സൂപ്പർസ്റ്റാറിനും ഭാവനയ്ക്കും മുട്ടൻ പണി! കോടതിയുടെ കല്ലേ പിളർക്കുന്ന കൽപന.. കൈ കാലിട്ടടിച്ച് ത്രിമൂർത്തികൾ

യൂട്യൂബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത സംഭവം ഓരോ ദിവസവും നിർണ്ണായകമാവുകയാണ്. ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങളായ ഭാവന , മഞ്ജു വാര്യർ , രഞ്ജി പണിക്കർ എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി ഒക്ടോബർ 9 ന് തള്ളിയിരുന്നു. നിയമം കൈയ്യിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുള്ളവർക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ്റെയും ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് കക്ഷി ചേർന്ന മെൻസ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജിൻ്റെയും വാദം അംഗീകരിച്ചാണ് മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്.

നിയമം കൈയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ല. അക്രമാസക്തരായി 12 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷൻ വാദിച്ചിരുന്നു. ജാമ്യാപേക്ഷയുമായി എത്തേണ്ടവർ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്. നിയമത്തെയും നീതിന്യായ നിർവഹണ സിസ്റ്റത്തെയും ബഹുമാനിക്കാൻ താൽപര്യമില്ലാത്തവർക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അർഹതയില്ല. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച് എല്ലാവരും നിയമം കയ്യിലെടുത്താൽ സമൂഹത്തിൽ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങൾ സ്വയം നടപ്പാക്കിയാൽ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളിൽ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാൽ സാധാരണക്കാർക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെൻസ് റൈറ്റ് അസോസിയേഷൻ്റെ വാദത്തെ സർക്കാരും പിൻ താങ്ങിയിരുന്നു.

ജില്ലാക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജിയിൽ സർക്കാർ നിലപാട് 23 ന് അറിയിക്കാനും വാദം ബോധിപ്പിക്കാനുമായി ഹൈക്കോടതി 23 ന് ഹർജി പരിഗണിക്കാനിരിക്കെയാണ് താരങ്ങൾ അഭ്യന്തര മന്ത്രി പിണറായി വിജയന് കത്തയച്ചത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമാണ്. ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ജാമ്യഹർജികൾ വീണ്ടും തള്ളപ്പെട്ട് ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യപ്പെടാനിടയുള്ള സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണം. ജാമ്യമില്ലാ വകുപ്പുകൾ പുന:പരിശോധിക്കണമെന്നത് ഞങ്ങളുടെ അടിയന്തിര ആവശ്യമായി കാണണം. എഫ് ഐ ആർ സമർപ്പിക്കപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സർക്കാർ അഭിഭാഷകനെ സ്വാധീനിച്ച് ജാമ്യ ഹർജിയെ എതിർക്കാതിരിക്കാനും അതുവഴി പ്രതികളെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താനുമാണ് ഇത്തരത്തിൽ കത്തയച്ചതെന്നാരോപിച്ച് മെൻസ് റൈറ്റ് അസോസിയേഷനാണ് മൂവർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസും . ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച് തമ്പാനൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണ്.ആക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികൾ ലോഡ്ജിലേക്ക് പോയത്. വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ എത്താൻ വിജയ് നിർദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ഭാഗ്യലക്ഷ്മി മുമ്പ് പറഞ്ഞത്. താനും വെമ്പായം സ്വദേശിനി ദിയ സനയും, കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് പി നായർ അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാൽ മുൻകൂർ ജാമ്യം നൽകണം.’ എന്നാണ് ഭാഗ്യലക്ഷ്മി ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

More in Malayalam

Trending

Recent

To Top