Malayalam
ഒരിക്കല്‍ ഞാന്‍ അവനെ വല്ലാതെ ചീത്ത പറഞ്ഞു; താര കല്യാണിന്റെ വാക്കുകൾ കേട്ട് വികാരാധീനനായി അര്ജുന്!
ഒരിക്കല്‍ ഞാന്‍ അവനെ വല്ലാതെ ചീത്ത പറഞ്ഞു; താര കല്യാണിന്റെ വാക്കുകൾ കേട്ട് വികാരാധീനനായി അര്ജുന്!
എപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് സൗഭാഗ്യ വെങ്കിടേഷിൻറെ വിവാഹ വാർത്തകളാണ്.നടിയും നര്‍ത്തകിയുമായ താരകല്യണിന്റെ മകളും ടിക്ക് ടോക്ക് താരവുമായ സൗഭാഗ്യ വിവാഹിതയാകുന്നുവെന്നും വരൻ സുഹൃത്തായ അര്ജുന് ശേഖര്‍ ആണെന്നും വാർത്തകൾ വന്നിരുന്നു.ഇപ്പോളിതാ വിവാഹം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിവാഹ ചടങ്ങിനിടെ താര കല്യാൺ അതിഥികള്‍ക്ക് മുന്നില്‍ താര രസകരമായ ഒരു കഥ പറഞ്ഞു.താരയുടെ വാക്കുകള്‍ അവസാനിച്ചപ്പോള്‍ ഏറെ വികാരാധീനനായാണ് അര്ജുന് പ്രതികരിച്ചത്.
അര്ജുന് ശേഖറിനെപ്പോലൊരാളെ മകളുടെ ഭര്‍ത്താവായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് താര കല്യാണ്‍ പറയുന്നു.എന്റെ വിദ്യാര്‍ഥിയായിരുന്നു അര്ജുന്. ഒരിക്കല്‍ മറ്റൊരു കുട്ടി ചെയ്ത വികൃതിയ്ക്ക് ഞാന്‍ അവനെ വല്ലാതെ ചീത്ത പറഞ്ഞു. സാധാരണ അധ്യാപികമാര്‍ വഴക്ക് പറഞ്ഞാല്‍ കുട്ടികള്‍ ഭയം കാരണം പ്രതികരിക്കില്ല. എന്നാല്‍ അര്ജുന് അങ്ങനെ ആയിരുന്നില്ല.
വഴക്ക് കേട്ടതിന് ശേഷം അര്ജുന് മിണ്ടാതിരുന്നില്ല. അവന് എന്റെ അടുത്ത് വന്ന് പറഞ്ഞു. ടീച്ചര്‍ അത് ചെയ്തത് ഞാനല്ല പിന്നെ എന്തിനാണ് എന്നെ വഴക്ക് പറഞ്ഞത്. അര്‍ജുന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. പിന്നീട് പിണക്കം മാറ്റാന്‍ ഞാന്‍ മൈസൂര്‍ പാക്കെല്ലാം നല്കി. എന്നെ തിരുത്തിയ കുട്ടിയാണ്. എന്റെ മകളെ ഞാന്‍ സന്തോഷത്തോടെ ഏല്‍പ്പിക്കുന്നു- താര പറഞ്ഞു.
about thara kalyan daughter marriage
