Connect with us

കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് അടക്കമുള്ള താരങ്ങളുടെ കോലം കത്തിച്ചു ; രോഷകുലരായി ആരാധകര്‍!

Bollywood

കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് അടക്കമുള്ള താരങ്ങളുടെ കോലം കത്തിച്ചു ; രോഷകുലരായി ആരാധകര്‍!

കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് അടക്കമുള്ള താരങ്ങളുടെ കോലം കത്തിച്ചു ; രോഷകുലരായി ആരാധകര്‍!

സുശാന്തിന്റെ മരണത്തില്‍ രോഷകുലരായി കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് അടക്കമുള്ള താരങ്ങളുടെ കോലം കത്തിക്കുകയാണ് താരത്തിന്റെ ആരാധകര്‍. പാട്‌നയിലാണ് കോലം കത്തിക്കുന്നത്. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന ഈ സിനിമാക്കാരെ ബോയ്‌കോട്ട് ചെയ്യുക എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവര്‍ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകന്‍ സുധീര്‍ പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീര്‍ വ്യക്തമാക്കിയത്.

സുശാന്തിന്റെത് മരണമല്ല കൊലപാതകമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. കങ്കണ റണൗട്ട്, സെയ്ഫ് അലി ഖാന്‍, രണ്‍വീര്‍ ശോരെയ് എന്നിവര്‍ ബോളിവുഡിലെ ഇരുണ്ട ഭാഗത്തെ കുറിച്ച്‌ തുറന്നു പറഞ്ഞെത്തിയിരുന്നു. വിലയില്ലാത്തത് എന്നാണ് സുശാന്തിനെ ബോളിവുഡ് വിശേഷിപ്പിച്ചതെന്ന് കങ്കണ തുറന്നടിച്ചിരുന്നു.

about sushand sing

More in Bollywood

Trending