Actress
ബോട്ടോക്സ് പാളി, ചിരിയെയും സംസാരത്തെയും ബാധിച്ചു, ഒരു വശം തളർന്നു; രംഗത്തെത്തി ആലിയ ഭട്ട്
ബോട്ടോക്സ് പാളി, ചിരിയെയും സംസാരത്തെയും ബാധിച്ചു, ഒരു വശം തളർന്നു; രംഗത്തെത്തി ആലിയ ഭട്ട്
ഇന്ന് ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിസ് വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിയ്ക്കെതിരെ വന്ന വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി.
താരം ബോട്ടോക്സ് എടുത്തെന്നും അത് പാളിപ്പോയി, നടിയുടെ ചിരിയേയും സംസാരരീതിയേയും വരെ ബാധിച്ചുവെന്ന് പ്രചരിച്ചതിനെതിരെയാണ് നടി രൂക്ഷഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ആലിയയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;
കോസ്മെറ്റിക് കറക്ഷനോ സർജറിയോ തെരഞ്ഞെടുക്കുന്നവരെ ഒരു രീതിയിലും കുറ്റപ്പെടുത്തുകയോ വിലയിരുത്തുകയോ അല്ല. നിങ്ങളുടെ ശരീരം നിങ്ങളുടെ ഇഷ്ടമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായ രീതിയിൽ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഞാൻ ബോട്ടോക്സ് ചെയ്തെന്നും അത് പാളിപ്പോയെന്നും പറഞ്ഞുകൊണ്ടാണ് ആ വീഡിയോ.
ഇൻഞ്ചക്ഷന്റെ അനന്തരഫലമായി എന്റെ ചിരി വിരൂപമാണെന്നും സംസാരം പ്രത്യേക തരത്തിലുമാണ് എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഒരു മനുഷ്യന്റെ മുഖത്തോടുള്ള അതിരൂക്ഷമായ വിമർശനമാണ് ഇത്. ഇപ്പോൾ നിങ്ങൾ വളരെ ആത്മവിശ്വാസത്തോടെ ശാസ്ത്രീയമായി അവകാശപ്പെടുകയാണ് എന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്നെന്ന്?
ഇതിൽ നിന്നും നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു തെളിവുമില്ലാതെ ഇത്ര ഗൗരവകരമായ കാര്യം നിങ്ങൾക്ക് എങ്ങനെയാണ് പറയാനാവുന്നത്. ഇതിനേക്കാൾ മോശപ്പെട്ട കാര്യം എന്തെന്ന് വെച്ചാൽ നിങ്ങൾ യുവാക്കളെ സ്വാധീനിക്കുകയാണ്. നിങ്ങൾ പടച്ചുവിടുന്ന ഈ വൃത്തികേടുകൾ, കല്ലുവെച്ച നുണകൾ ഒരു പക്ഷേ അവർ വിശ്വസിച്ചു പോയെക്കാം.
നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ക്ലിക്ക് ബൈറ്റിനു വേണ്ടിയോ? ശ്രദ്ധ കിട്ടാനോ? എന്തിന് വേണ്ടിയാണ്?, എനിക്ക് മനസിലാകുന്നില്ല. ഇതിലൊന്നും ഒരു അർത്ഥവും ഞാൻ കാണുന്നില്ല. സ്ത്രീകളെ വസ്തുവൽക്കരിക്കുകയും ജഡ് ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം.
നമ്മുടെ മുഖവും ശരീരവും വ്യക്തി ജീവിതവും എല്ലാം വിമർശിക്കപ്പെടുകയാണ്. മൈക്രോസ്കോപ്പിലൂടെ നോക്കി ഇങ്ങനെ വലിച്ചുകീറാതെ ഓരോ വ്യക്തികളേയും ആഘോഷിക്കണം. ഇത്തരം വിമർശനങ്ങൾ ആളുകളെ വളരെ മോശമായി ആണ് ബാധിക്കുന്നത്. ഇതിൽ ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്ന് അറിയാമോ?
നിരവധി വിമർശനങ്ങൾ വരുന്നത് സ്ത്രീകളിൽ നിന്നാണ് എന്നുള്ളതാണ്. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളില്ലേ? ജീവിക്കാൻ അനുവദിക്കൂ. നിങ്ങളും പരസ്പരം വലിച്ചുകീറുന്നതിന്റെ ഭാഗമാവുകയാണോ എന്നുമാണ് ആലിയ ഭട്ട് തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്.