Connect with us

സുശാന്ത് സിം​ഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖർക്കെതിരേ കേസ് !

Bollywood

സുശാന്ത് സിം​ഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖർക്കെതിരേ കേസ് !

സുശാന്ത് സിം​ഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖർക്കെതിരേ കേസ് !

ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടൻ സൽമാൻ ഖാൻ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നിർമാതാവ് ഏക്ത കപൂർ എന്നിവർക്കെതിരേ കേസ്. അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് സെസക്‌ഷൻ 306, 109, 504, 506 വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ ബീഹാർ മുസാഫർപൂർ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

സുശാന്തിനെ ഏഴോളം സിനിമകളിൽ നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ ചില സിനിമകളുടെ റീലീസുകൾക്ക് തടസ്സം വരുത്തുവാനും ഇവർ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീർ കുമാർ ആരോപിക്കുന്നു. ഇതെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങൾ സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും ഇദ്ദേഹം പറയുന്നു.

സുശാന്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു. നടി കങ്കണാ റണാവത്തും സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകളുമായി രം​ഗത്തെത്തിയിരുന്നു. കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയർസ്റ്റെെലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു.

2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന ഏതാനും ചില പ്രൊജക്ടുകൾ മുടങ്ങിപ്പോയിരുന്നു. കേദർനാഥ്, ചിചോരെ എന്നിവയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. കേദർനാഥ് വലിയ വിജയം നേടിയില്ലെങ്കിലും ചിചോരെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നൽകുന്ന ഈ ചിത്രത്തിലെ നായകൻ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ദുഖ:കരമാണ്.

സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയെന്ന് സുഹൃത്തുക്കൾ പറയുന്നു. ആർ. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തിൽ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുൾ കലാം, രബീന്ദ്രനാഥ ടാ​ഗോർ, ചാണക്യൻ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോൾട്ട് ഇൻ അവർ സ്റ്റാറിന്റെ റീമേക്കായ ദിൽബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി. 2019 ലെ ഡ്രെെവ് എന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നതിന് പകരം നിർമാതാവ് കരൺ ജോഹർ ഒടിടിയിൽ റിലീസ് ചെയ്തത് സുശാന്തിനെ നിരാശനാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

about sushanth

More in Bollywood

Trending

Recent

To Top