Malayalam
ആ ചിത്രത്തിൽ ബെഡ്റൂം സീന്‍ കാണുമോയെന്ന് ഭയന്നിരുന്നു!
ആ ചിത്രത്തിൽ ബെഡ്റൂം സീന്‍ കാണുമോയെന്ന് ഭയന്നിരുന്നു!
നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് സൈജു കുറുപ്പ്.നടനായും സഹനടനായും ഹാസ്യനടനായുമൊക്കെ അദ്ദേഹം സിനിമയിൽ സജീവമാണ്.എന്നാൽ ജയസൂര്യ നായകനായെത്തിയ ആട് എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല.ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലും നടന്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഇപ്പോഴിതാ ട്രിവാന്‍ഡ്രം ലോഡ്ജിലെ വേഷത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സൈജുക്കുറുപ്പ്. കോമഡി വേഷങ്ങളാണ് കൂടുതലായി തേടിയെത്തുന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ വേഷം എനിക്ക് ലഭിച്ചത്. കോമഡി ഇമേജ് ഇല്ലാത്ത ഒരാളായിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടതെന്ന് വി.കെ. പ്രകാശും അനൂപ് മേനോനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. സ്ത്രീലമ്പടനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ വേഷമാണെന്ന് വി.കെ.പി വിളിച്ചു പറഞ്ഞപ്പോള്‍ ബെഡ്റൂം സീന്‍ കാണുമോയെന്ന് ഭയന്നിരുന്നു.ഈ കഥാപാത്രം നിനക്കൊരു ബ്രേക്ക് ആയിരിക്കുമെന്നാണ് വി.കെ.പി അന്ന് എന്നോട് പറഞ്ഞത്.
വി.കെ .പി അല്ലാതെ ആര് ആ സിനിമ ചെയ്താലും ചിലപ്പോള്‍ എന്റെ കഥാപാത്രം ഇത്രയും നന്നാവുമായിരുന്നില്ല.
about saiju kurip
