Malayalam
സാധരണഗതിയില്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളിലേയ്ക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് ട്രോളന്മാര്‍; സൈജു കുറുപ്പ്
സാധരണഗതിയില്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളിലേയ്ക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് ട്രോളന്മാര്‍; സൈജു കുറുപ്പ്
നിരവധി ചിത്രങ്ങളിലൂടെ പ്രേകഅഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് സൈജു കുറുപ്പ്. അടുത്തിടെ ‘കടക്കാരന്‍ സ്റ്റാര്‍’ എന്ന പേരും ട്രോളന്മാര്‍ താരത്തിന് നല്‍കിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താന്‍ ഈ വിശേഷണം ശ്രദ്ധിച്ചിട്ടുണ്ടെന്നും സാധരണഗതിയില്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളിലേയ്ക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് ട്രോളന്മാര്‍ എന്നും നടന്‍ പറഞ്ഞു.
ഉടന്‍ റിലീസിനെത്തുന്ന ‘ജാനകീജാനേ’യിലെയും കഥാപാത്രം കടം വാങ്ങുന്നയാളാണെന്നും കടം വാങ്ങാത്തവരായി ആരാണുള്ളതെന്നും നടന്‍ പറയുന്നു. അത്തരമൊരു നീരീക്ഷണം എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങളും സാമ്പത്തികപരാധീനതകളില്‍പ്പെട്ടവരും കടംവാങ്ങി ജീവിക്കുന്നവരുമാണല്ലോ എന്ന ചിന്ത അപ്പോഴാണ് എനിക്കുണ്ടായത്.
ട്രോളായി ഉയര്‍ന്ന അത്തരമൊരു പോസ്റ്റ് ഞാന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ റീപോസ്റ്റ് ചെയ്തു. ട്രോളുകളിലൂടെ നമ്മളുടെ ചിന്തകളെ ആ വഴിക്ക് തിരിച്ചുവിട്ടവരോട് നന്ദിപറയുന്നു. ആരില്‍നിന്നെങ്കിലും എപ്പോഴെങ്കിലും കടം വാങ്ങാത്തവര്‍ കുറവായിരിക്കും. ‘ജാനകീജാനേ’യില്‍ സബ് കോണ്‍ട്രാക്റ്ററുടെ വേഷമാണെനിക്ക്.
റോഡ്, കാന, കലുങ്ക് നിര്‍മ്മാണം തുടങ്ങി ജോലി പൂര്‍ത്തിയാക്കി ചെക്ക് കിട്ടാന്‍ താമസിച്ച് അല്ലറചില്ലറ റോളിങ്ങൊക്കെ നടത്തുന്ന കഥാപാത്രമാണ് ഇതിലും,’ എന്നും സൈജു കുറുപ്പ് പറഞ്ഞു.
‘ഒരുത്തീ’യ്ക്ക് ശേഷം നവ്യ നായര്‍സൈജു കുറുപ്പ് വിജയ കോംബോ ഒരിക്കല്‍ കൂടി പരീക്ഷിക്കുന്ന ചിത്രമാണ് ‘ജാനകീജാനേ’. ‘ഉയരേ’യ്ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ജാനകി എന്ന നവ്യാ നായര്‍ കഥാപാത്രം അനുഭവിക്കുന്ന ഉള്‍ഭയങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.