Connect with us

മറ്റ് ഭാഷകളില്‍ അഭിനയിക്കണമെന്നുണ്ട്, ജൂനിയര്‍ എന്‍ടിആറിന്റെ സിനിമയിലേയ്ക്കുള്ള ഓഫര്‍ വേണ്ടെന്ന് വെച്ചു; സൈജു കുറുപ്പ്

Malayalam

അന്യഭാഷാ സിനിമകളില്‍ ഇതുവരെ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞ് നടന്‍ സൈജു കുറുപ്പ്. ജൂനിയര്‍ എന്‍ടിആറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരു ഓഫര്‍ വന്നെന്നും സൈജു പറഞ്ഞു. എന്നാല്‍, നിലവില്‍ കമ്മിറ്റ് ചെയ്ത നിരവധി സിനിമകളില്‍ നിന്നും പിന്മാറേണ്ടി വരുമെന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നുവെന്നും സൈജുകുറുപ്പ് കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജുകുറിപ്പ്.

‘മറ്റ് ഭാഷകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. കഥകളൊന്നും ആരും പറഞ്ഞിട്ടില്ല. ഡേറ്റ് കാണുമോയെന്നാണ് ആദ്യം ചോദിക്കുന്നത്. അടുത്തിടെ വന്ന ഏറ്റവും വലിയ വന്ന ഏറ്റവും വലിയ ഓഫര്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ സിനിമയിലേക്കായിരുന്നു.

തെലുങ്കില്‍ അദ്ദേഹത്തിന്റെ ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. അതില്‍ വില്ലന്‍ വേഷമാണെന്ന് തോന്നുന്നു എനിക്ക് വന്നത്. മേയില്‍ ഞാന്‍ ജയമഹേന്ദ്രം ചെയ്യുന്ന സമയത്തായിരുന്നു ഓഫര്‍ വന്നത്, മേയ് തൊട്ട് നവംബര്‍ വരെ അവര്‍ക്ക് ഒരുപാട് സമയം വേണം. എല്ലാ മാസവും 12 ദിവസമെങ്കിലും ഷൂട്ടിനായി ആവശ്യമുണ്ട്. ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകളെയെല്ലാം അത് മോശമായി ബാധിക്കും. അതിനാല്‍ ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു’ എന്നും സൈജുകുറുപ്പ് പറഞ്ഞു.

More in Malayalam

Trending