Connect with us

ക്വാഡൻ ഇനി മലയാള സിനിമയിൽ; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

Malayalam

ക്വാഡൻ ഇനി മലയാള സിനിമയിൽ; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

ക്വാഡൻ ഇനി മലയാള സിനിമയിൽ; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

ഉയരം കുറഞ്ഞതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ തന്നെ അപമാനിച്ചതിന് പേരിൽ എന്നെ ഒന്ന് കൊന്നു തരൂ എന്ന് പറഞ്ഞ് നിലവിളിച്ച ക്വാഡനെ ആരും മറക്കാനിടയില്ല. അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. മലയാള സിനിമയിൽ നിന്ന് നിരവധി പേർ ക്വാഡന് പിന്തുണയുമായി എത്തിയത്. ക്വാഡനെ ഇനി മലയാള സിനിമയിൽ കാണാം. സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

‘ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗഭീതി ഒഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം. ടീം’ ജാനകി ‘സിനിമ & Team we are with you.’ പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്വാഡന് പിന്തുണയുമായി പക്രു എത്തിയതിന് പിന്നാലെ നന്ദി അറിയിച്ച് ക്വാഡനും അമ്മ യാരാക്കെയും എത്തിയിരുന്നു.

അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. ‘ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്.’ യാരാക്ക പറഞ്ഞു.

Quaden Bayles

More in Malayalam

Trending

Recent

To Top