Connect with us

ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോയ്ക്ക് വന്ന ആ കമന്റ് എന്നെ വല്ലാതെ കരയിപ്പിച്ചു; തുറന്ന് പറഞ്ഞ് അജുവിന്റെ ഭാര്യ അഗസ്റ്റീന

Malayalam

ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോയ്ക്ക് വന്ന ആ കമന്റ് എന്നെ വല്ലാതെ കരയിപ്പിച്ചു; തുറന്ന് പറഞ്ഞ് അജുവിന്റെ ഭാര്യ അഗസ്റ്റീന

ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോയ്ക്ക് വന്ന ആ കമന്റ് എന്നെ വല്ലാതെ കരയിപ്പിച്ചു; തുറന്ന് പറഞ്ഞ് അജുവിന്റെ ഭാര്യ അഗസ്റ്റീന

നടൻ അജു വർഗീസിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ ഒരു പ്രമുഖ മാധ്യമത്തിന് നല്കയ അഭിമുഖത്തിൽ ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് അജുവിന്റെ ഭാര്യ അഗസ്റ്റീന

“എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാൽ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാൻ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാൻ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാൽ കുഞ്ഞുങ്ങൾ ഒരു മാസത്തോളം എൻ.ഐ.സി.യുവിൽ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകൾ വന്നത്. അയയ്ക്കുന്നവർക്ക് എന്താണ് യഥാർഥ സംഭവം എന്ന് അറിയില്ല. അന്നു കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്കതൊന്നും പ്രശ്നമല്ലാതെ ആയി,” അഗസ്റ്റീന പറഞ്ഞു.

“ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകൾ ചിലർ എഴുതാറുണ്ട്. ആ ഫോട്ടോയിൽ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓർക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവർക്ക് അറിയാം, ഞാൻ എന്താണെന്ന്. അതു നോക്കി ജീവിച്ചാൽ മതിയല്ലോ!,” അഗസ്റ്റീന കൂട്ടിച്ചേർത്തു.

സിനിമാ തിരക്കുകൾക്കിടയിൽ വളരെ കുറച്ചു സമയം മാത്രമാണ് അജുവിന് കുടുംബത്തിനായി മാറ്റി വയ്ക്കാൻ ലഭിക്കുന്നത്. സമയക്കുറവിനെ ചൂണ്ടിക്കാട്ടി ആദ്യമൊക്കെ കുറെ വഴക്കിട്ടിട്ടുണ്ട്. പിന്നെ, വഴക്കിട്ടിട്ട് കാര്യമില്ല എന്ന് മനസിലായി. അവർക്ക് സിനിമ വളരെ ഇഷ്ടമാണ്. അഭിനയം മാത്രമായിരുന്നപ്പോൾ പറഞ്ഞിരുന്നത് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങിയാൽ ഇഷ്ടം പോലെ സമയം കിട്ടും എന്നൊക്കെയായിരുന്നു. എന്നാലിപ്പോൾ, തീരെ കാണാൻ കിട്ടാതെയായെന്ന് അഗസ്റ്റീന പങ്കുവച്ചു.

ആദ്യം അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു. എന്നാൽ ലൊക്കേഷനിൽ രണ്ടു തവണ പോയതിനു ശേഷം അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയാൻ തോന്നാറില്ലെന്നും അഗസ്റ്റീന വെളിപ്പെടുത്തി. “ഞാനിതു വരെ രണ്ടു ലൊക്കേഷനിലേ പോയിട്ടുള്ളൂ. അവിടെ പോയിക്കഴിഞ്ഞപ്പോഴാണ് ഷൂട്ടിന്റെ ബുദ്ധിമുട്ടുകൾ മനസിലായത്. ചുമ്മാ കാണുന്നവർക്ക് എന്തു വേണമെങ്കിലും പറയാം. അതു വളരെ എളുപ്പമാണ്. പക്ഷേ, ഒരു ടേക്ക് ഓകെ ആകുന്നതിന് എത്രമാത്രം ബുദ്ധിമുട്ടുണ്ട് എന്ന് അവിടെ ചെന്നപ്പോൾ മനസിലായി. അതിനുശേഷം ഇനി അഭിനയത്തെക്കുറിച്ച് കമന്റൊന്നും ചെയ്യേണ്ട എന്നു തീരുമാനിച്ചു. എല്ലാത്തിന്റെയും പോസിറ്റീവ് വശം മാത്രമാണ് ഇപ്പോൾ നോക്കുന്നത്,” അഗസ്റ്റീന പറഞ്ഞു.

aju vargees

More in Malayalam

Trending

Recent

To Top