News
സായി പല്ലവി നാഗ ചൈതന്യയ്ക്ക് പാരയാകുമോ ; ആശങ്കയിൽ ആരാധകർ!
സായി പല്ലവി നാഗ ചൈതന്യയ്ക്ക് പാരയാകുമോ ; ആശങ്കയിൽ ആരാധകർ!
By
ഏവർക്കും പ്രിയങ്കരിയാണ് മലർ മിസ് ആയി വന്ന സായി പല്ലവിയെ ഒറ്റ ചിത്രത്തിലൂടെ ഒറ്റയടിയ്ക്ക് ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ തമിഴിലും തെലുങ്കിലും വരെ ഹിറ്റായി. തുടര്‍ന്ന് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച വിജയമായിരുന്നു. വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതുകൊണ്ട് തന്നെ കഥാപാത്രങ്ങളെ കൈയ്യൊതുക്കത്തോടെ ചെയ്യാന്‍ സായി പല്ലവിയ്ക്ക് സാധിച്ചു.
എന്നാല്‍ അടുത്തിടെ സായി പല്ലവിയ്ക്ക് കാലിടറുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വളരെ അധികം പ്രതീക്ഷയോടെയാണ് സായി പല്ലവി തെലുങ്കില്‍ പടി പടി ലേചെ മനസ്സു എന്ന ചിത്രവും തമിഴില്‍ മാരി ടു വും കരാറ് ചെയ്തത്. ഒരേ ദിവസം റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് രണ്ടിനും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. സൂര്യ നായകനായ എന്‍ ജികെയാണ് സായി പല്ലവിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ അതും എട്ടുനിലയില്‍ പൊട്ടി. എന്‍ ജി കെയിലെ സായി പല്ലവിയുെട അഭിനയത്തെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
സായി പല്ലവിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു തെലുങ്കില്‍ പുറത്തിറങ്ങിയ ഫിദ. ശേഖര്‍ കമ്മുള സംവിധാനം ചെയ്ത ചിത്രം തെന്നിന്ത്യ ഒന്നടങ്കം ഏറ്റെടുത്തൊരു സിനിമ കൂടിയായിരുന്നു. സായി പല്ലവി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരുണ്‍ തേജയായിരുന്നു നായകന്. ഇപ്പോഴിതാ ഫിദയുടെ വലിയ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ വരികയാണ്.
ഇത്തവണയും ഒരു റൊമാന്റിക്ക് കോമഡി ചിത്രവുമായിട്ടാണ് സംവിധായകന് എത്തുന്നത്. ഡിസംബര്‍ അവസാനത്തോടെയാകും സിനിമ തിയ്യേറ്റുകളിലേക്ക് എത്തുക. സൂര്യയ്ക്കൊപ്പമുളള എന്ജികെയായിരുന്നു സായി പല്ലവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. നാഗചൈതന്യയ്ക്ക് പുറമെ റാണ ദഗുപതി ചിത്രത്തിലും നായികയായി സായി പല്ലവി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാൽ ഈ സാഹചര്യത്തിലാണ് സായി പല്ലവി നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ കരാറ് ചെയ്തിരിക്കുന്നത്. ഫിദ സംവിധായന് ശിവ നര്വണ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്. മഞ്ജിലി എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പ്രശസ്തിയില്‍ നില്ക്കുന്ന നാഗ ചൈതന്യയ്ക്ക് സായി പല്ലവിയ്ക്കൊപ്പമുള്ള ഈ സിനിമ പാരയാകുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. എങ്ങനെ വന്നാലും സായി പല്ലവിയ്ക്ക് വിജയം അനിവാര്യമാണ്. വളരെ അധികം അഭിനയ സാധ്യതതയുള്ള കഥാപാത്രമാണ് ഈ സിനിമയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയിലൂടെ സായി പല്ലവിയ്ക്ക് തിരിച്ചുകയറാന്‍ പറ്റുമെന്നാണ് മലര് മിസ്സിന്റെ ആരാധകരുടെ പ്രതീക്ഷ.
about sai pallavi
