Connect with us

തന്റെ കമ്ബനിയില്‍ ബാലഭാസ്കര്‍ 25 ലക്ഷം രൂപയും നിക്ഷേപിച്ചു… ബാലുവിന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്‌ണുവിന്റെ മൊഴി ഇങ്ങനെ..

Malayalam

തന്റെ കമ്ബനിയില്‍ ബാലഭാസ്കര്‍ 25 ലക്ഷം രൂപയും നിക്ഷേപിച്ചു… ബാലുവിന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്‌ണുവിന്റെ മൊഴി ഇങ്ങനെ..

തന്റെ കമ്ബനിയില്‍ ബാലഭാസ്കര്‍ 25 ലക്ഷം രൂപയും നിക്ഷേപിച്ചു… ബാലുവിന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്‌ണുവിന്റെ മൊഴി ഇങ്ങനെ..

ബാലു മരിച്ചപ്പോള്‍ ദുബായിലായിരുന്ന താന്‍ മരണവിവരമറിഞ്ഞാണ് നാട്ടിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് വിഷ്ണു മൊഴി നല്‍കി. ബാലഭാസ്കര്‍ മരിച്ച ശേഷമാണ് വിഷ്‌ണുവും സംഘവും സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നാണ് ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുള്ളത്. ഇതുകൂടി പരിഗണിക്കുമ്ബോള്‍ ബാലഭാസ്കറിന്റെ മരണവും സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതു സ്ഥാപിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ പണമില്ലെന്ന്,​ ബാലുവിന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്‌ണുവിന്റെ മൊഴി. കേസില്‍ ഡി.ആര്‍.ഐ പ്രതിയാക്കിയ വിഷ്‌ണുവിനെ കാക്കനാട് ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്‌ണന്റെ സംഘം ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്തിന് പണം നല്‍കിയത് നിസാം, സത്താര്‍ ഷാജി, ബിജു മോഹന്‍ എന്നിവരാണ്. പാലക്കാട്ടെ ആശുപത്രിയുടമയ്ക്ക് ബാലുവിന്റെ നിര്‍ദ്ദേശപ്രകാരം 10 ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് നല്‍കി. ബാലുവും 10 ലക്ഷം നല്‍കിയിരുന്നു. ഇത് ബാങ്ക് വഴി തിരികെ നല്‍കിയിട്ടുണ്ട്. ഭക്ഷ്യസംസ്കരണ ഉപകരണങ്ങളുണ്ടാക്കുന്ന തന്റെ കമ്ബനിയില്‍ ബാലഭാസ്കര്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഡ്രൈവര്‍ അര്‍ജുനെ ജോലിക്കു കൊണ്ടുവന്നത് താനാണ്. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിനു കാരണമായ അപകടം വരുത്തിവച്ചത് വാഹനത്തിന്റെ അമിതവേഗമാണെന്ന് ടൊയോട്ട കമ്ബനിയുടെ എന്‍ജിനിയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അപകടസമയം വാഹനത്തിന്റെ വേഗം 100- 120 കിലോമീറ്റര്‍ ആയിരുന്നു.

മുന്നില്‍ ഇടതുവശത്തിരുന്ന ലക്ഷ്‌മി മാത്രമാണ് സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നതെന്നും ടൊയോട്ട കമ്ബനിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഫോറന്‍സിക് ഫലം കൂടി ലഭിച്ച ശേഷം ഈയാഴ്ച അന്തിമ നിഗമനത്തിലെത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡ്രൈവിംഗ് സീറ്റിലെ രക്തക്കറയും മുടിയിഴയും സീറ്റ് ബെല്‍റ്റുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗതയിലായിരുന്നുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചതെന്നാണ്. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം തൃശൂരിലെത്തി അര്‍ജുന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. പാലക്കാടാണ് അര്‍ജുന്‍ ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്. വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ നാടുവിട്ട് പോയത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ലോക്കല്‍ പൊലീസിന് ഇയാള്‍ ആദ്യം നല്‍കിയ മൊഴികളില്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടസമയത്ത് കാറിലുണ്ടായിരുന്ന ലക്ഷ്മിയും അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും ബാലഭാസ്കര്‍ പിന്‍സീറ്റിലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതോടെയാണ് കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കിയത്. അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ തൃശൂരിലെ ക്ഷേത്രത്തിലും താമസിച്ച ലോഡ്ജുകളിലും എത്തിയ അന്വേഷണ സംഘം ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. ലോഡ്ജിലും ക്ഷേത്രത്തിലും എത്തുമ്ബോഴും തിരികെ പോരുമ്ബോഴും അര്‍‌ജുനാണ് വാഹനം ഓടിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കര്‍ ലോഡ്ജില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചിരുന്നതായും പെട്ടെന്ന് റൂം വെക്കേറ്ര് ചെയ്ത് തിരികെ പോരുന്നതായുമുള്ള ആരോപണം ലോഡ്ജ് ജീവനക്കാര്‍ നിഷേധിച്ചു. പകല്‍ മാത്രം തങ്ങാനാണ് റൂം ബുക്ക് ചെയ്തിരുന്നതെന്നും പകല്‍ സമയത്തെ വാടക മാത്രമേ ബാലഭാസ്കറില്‍ നിന്ന് ഈടാക്കിയിരുന്നുള്ളുവെന്നും അവര്‍ വെളിപ്പെടുത്തി.

balu friend vishnu statement

More in Malayalam

Trending