Connect with us

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

News

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മലയാള സിനിമാ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ ആറ് മുപ്പതിന് തൃശൂരില്‍ വച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗവുമായി ചികിത്സയില്‍ കഴിയുകയായിരുന്നു ബാബു നാരായണന്‍. നടി ശ്രവണ മകളാണ്.അനില്‍ ബാബു എന്ന സംവിധായക ദ്വന്ദ്വത്തിന്റെ ഭാഗമായിരുന്ന ബാബു സഹസംവിധായകനായ അനിലിനൊപ്പം മൊത്തം 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ സംവിധാന സഹായിയായാണ് ബാബു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

‘അനഘ’യാണ് ബാബു നാരായണന്‍ സ്വന്തമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ‘പൊന്നരഞ്ഞാണം’ എന്ന ചിത്രവും സംവിധാനം ചെയ്തു. ഈ സിനിമയ്ക്ക് ശേഷമാണ് ബാബു അനിലുമായി ഒത്തുചേര്‍ന്ന് സിനിമ സംവിധാനം ചെയ്യാന്‍ ആരംഭിച്ചത്. 1992ല്‍ ജഗദീഷ്, സിദ്ധിഖ് എന്നിവര്‍ നായകന്മാരായ ‘മാന്ത്രികച്ചെപ്പ്’ ഈ ജോഡി ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്ത്രീധനം, കുടുംബവിശേഷം, പട്ടാഭിഷേകം, കളിയൂഞ്ഞാല്‍, അരമന വീടും അഞ്ഞൂറേക്കറും, പകല്‍പ്പൂരം എന്നീ ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.

2004ല്‍ ‘പറയാം’ എന്ന ചിത്രത്തിന് ശേഷം ഏറെ നാള്‍ ബാബു നാരായണന്‍ സിനിമാരംഗത്തുനിന്നും വിട്ടുനിന്നു. എന്നാല്‍ 2013ല്‍ മമ്ത മോഹന്‍ദാസ് നായികയായ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രം ബാബു നാരായണന്‍ ഒറ്റയ്ക്കാണ് സംവിധാനം ചെയ്തത്. ഇതായിരുന്നു അവസാന ചിത്രം. തൃശൂരിലാണ് ബാബു നാരായണന്റെ കുടുംബം താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാല് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

Babu Narayanan

Continue Reading
You may also like...

More in News

Trending

Recent

To Top