Social Media
ഞങ്ങളെ മേക്കപ്പ് ചതിച്ചതാ…റാണുവിനെ കളിയാക്കും മുന്‍പ് ലോകസുന്ദരിമാർക്ക് കിട്ടിയ എട്ടിൻറെ പണി കാണൂ!
ഞങ്ങളെ മേക്കപ്പ് ചതിച്ചതാ…റാണുവിനെ കളിയാക്കും മുന്‍പ് ലോകസുന്ദരിമാർക്ക് കിട്ടിയ എട്ടിൻറെ പണി കാണൂ!
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ റാണുവിനെ ആരും മറക്കില്ല. തന്റെ ഉള്ളിലുള്ള കലാകാരിയെ ഈ പാട്ടിലൂടെയാണ് ലോകം മുഴുവൻ അറിഞ്ഞത്. റനു മണ്ടാൽ പാടിയ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാട്ട്ഹിറ്റായതോടെ റാണുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തുകയും ചെയിതു .
റാണുവിന്റെ അതിഗംഭീരമായ ആലാപാന ശൈലി കണ്ട് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന് ഹിമേഷ് രേഷ്മിയ അദ്ദേഹത്തിന്റെ സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരുന്നു. ഇതിനിടെ റാണുവിന്റെ ആരെയും ഞെട്ടിക്കുന്നൊരു മേക്കോവര്‍ ചിത്രം പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ റാണുവിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ലുക്കിൽ റാണുവിനെ കണ്ടതോടെ പ്രേക്ഷകർ കണ്ണ് തളളിയിരിക്കുകയാണ്. റാണുവിന്റെ ഈ പുതിയ മാറ്റത്തിന്റെ പിന്നിലാകട്ടെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് കാന്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിന് സന്ധ്യ ക്ഷണിച്ചത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയാണ് റാണു ധരിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ഇതിനോട് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.
തന്റെ പുതിയ മേക്കോവറിനെ കുറിച്ച് ചോദിച്ചപ്പോള്‍ റാണുവിന്റെ മറുപടിയാകട്ടെ ‘ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും . ഞാൻ ആകെ മാറിയിരിക്കുന്നുവെന്നും ഇതിപ്പോൾ കൂടുതല്‍ സുന്ദരിയും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും റാണു പറയുന്നു . പുത്തൻ മേക്കോവറിൽ കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന രാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറിയിരിക്കുകയാണ് . ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്തൻ മേക്കൊവറില്‍ എത്തിയ ഗായിക ആരാധകരെ അമ്പരിപ്പിച്ചിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഹിമേഷ് രശ്മിയ റനു മണ്ടാലിനെ ബോളിവുഡിലേക്കു ക്ഷണിച്ചത്.ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. റാണുവിനെ കളിയാക്കാന്‍ വരുന്നതിന് മുന്‍പ് ബോളിവുഡിലെ പല താരസുന്ദരികള്‍ക്കും മേക്കപ്പില്‍ പണി കിട്ടിയിട്ടുണ്ടെന്നുള്ള രസകരമായ കാര്യമാണ് പുറത്ത് വരുന്നത്.
കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു റാണു മണ്ഡലിന്റെ വിജയഗാഥ. ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളിലും സിനിമയില്‍ പാടാനുള്ള അവസരവുമൊക്കെ കിട്ടുന്നതിനൊപ്പം ചില ഉദ്ഘാടനങ്ങള്‍ക്കും റാണുവിനെ തേടി ഭാഗ്യമെത്തിയിരുന്നു. ഇങ്ങനെ ഒരു അവസരത്തിലായിരുന്നു ആരെയും അതിശയിപ്പിക്കുന്ന മേക്കോവറില്‍ റാണു എത്തിയത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന് പിന്നില്‍. സന്ധ്യ പുതിയതായി കാണ്‍പൂരില്‍ ആരംഭിക്കുന്ന സലൂണിന് വേണ്ടിയായിരുന്നു റാണുവിനെ ക്ഷണിച്ചത്. പാര്‍ട്ടി വെയര്‍ ലുക്കില്‍ ഇളം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് ഹെയര്‍ സ്റ്റൈലില്‍ കംപ്ലീറ്റ് മേക്കോവര്‍ നടത്തി കൊണ്ടാണ് റാണുവിനെ സിന്ധു പുറംലോകത്ത് എത്തിച്ചത്. എന്നാല്‍ റാണുവിന്റെ പ്രായത്തിന് യോജിക്കാത്ത മേക്കപ്പ് ആണെന്നായിരുന്നു കൂടുതല്‍ ആളുകളും വിമര്‍ശിച്ചത്.
റാണു മണ്ഡലിനെ കളിയാക്കുന്നതിന് മുന്‍പ് ലോകസുന്ദരിമാര്ക്കും സമാനമായ അബദ്ധം പറ്റിയിട്ടുണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍. സാധാരണ റെഡ് കാര്‍പെറ്റിലെത്തി ആരാധകരുടെ മനം മയക്കുന്ന നടിയാണ് ഐശ്വര്യ റായി. വര്‍ഷങ്ങളായിട്ടും അത് തുടര്‍ന്ന് വരികയാണ്. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യയെയും മേക്കപ്പ് ചതിച്ചു. 2016 ല്‍ കാന്‍സ് ഫിലിം ഫെസറ്റിവലില്‍ റെഡ് കാര്‍പെറ്റിലെത്തിയ ഐശ്വര്യ റായി പര്‍പ്പിള്‍ കളര്‍ ലിപ്സ്റ്റിക് ആയിരുന്നു ഉപയോഗിച്ചത്. ഐശ്വര്യയുടെ ലുക്കിന് ചേരാത്ത നിറമായിരുന്നു ഇതെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇതോടെ നടിയുടെ ഫോട്ടോ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
റാണു മണ്ഡലിനെ കളിയാക്കുന്നതിന് മുന്‍പ് ലോകസുന്ദരിമാര്ക്കും സമാനമായ അബദ്ധം പറ്റിയിട്ടുണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍. സാധാരണ റെഡ് കാര്‍പെറ്റിലെത്തി ആരാധകരുടെ മനം മയക്കുന്ന നടിയാണ് ഐശ്വര്യ റായി. വര്‍ഷങ്ങളായിട്ടും അത് തുടര്‍ന്ന് വരികയാണ്. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യയെയും മേക്കപ്പ് ചതിച്ചു. 2016 ല്‍ കാന്‍സ് ഫിലിം ഫെസറ്റിവലില്‍ റെഡ് കാര്‍പെറ്റിലെത്തിയ ഐശ്വര്യ റായി പര്‍പ്പിള്‍ കളര്‍ ലിപ്സ്റ്റിക് ആയിരുന്നു ഉപയോഗിച്ചത്. ഐശ്വര്യയുടെ ലുക്കിന് ചേരാത്ത നിറമായിരുന്നു ഇതെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇതോടെ നടിയുടെ ഫോട്ടോ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ എത്തിയ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയുടെ മേക്കപ്പ് ആയിരുന്നു ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ലൂയീസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. എന്നാല്‍ വിചിത്രമായ മേക്കപ്പായിരുന്നു നടി തിരഞ്ഞെടുത്തത്. വീരപ്പന്റെ മീശ പോലെയാണ് പ്രിയങ്കയുടെ ഹെയര്‍സ്റ്റൈല്‍ എന്നായിരുന്നു പൊതുവേയുള്ള വിമര്‍ശനം.
2018 ലെ കാന്‍സ് വേദിയിലെത്തിയ കങ്കണ റാണവത്തിനും സമാനമായ അനുഭവമുണ്ടായി. എല്ലാവരുടെയും ശ്രദ്ധ നേടാന്‍ കങ്കണയുടെ വസ്ത്രത്തിനും മേക്കപ്പിനും സാധിച്ചെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളും പിന്നാലെ ഉണ്ടായിരുന്നു. ഹോളിവുഡ് നടിമാരെ അനുകരിക്കാനുള്ള ശ്രമമായിരുന്നു കങ്കണയുടേത്. എന്നാല്‍ വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ഹെയര്‍സ്റ്റൈല്‍ അല്ലായിരുന്നു. മാത്രമല്ല ഹെയര്‍സ്റ്റൈലിന് പ്രധാന്യം നല്‍കിയുള്ള മേക്കപ്പും അബദ്ധമായിരുന്നു.
about rana mondel
