Social Media
നമ്മളെ ബുദ്ധമുട്ടിക്കാനായി ഓരോ പിള്ളേര് സിനിമാ ഫീൽഡിലേക്കു വന്നോളും;വൈറലായി റഹ്മാന്റെ കുറിപ്പ്!
നമ്മളെ ബുദ്ധമുട്ടിക്കാനായി ഓരോ പിള്ളേര് സിനിമാ ഫീൽഡിലേക്കു വന്നോളും;വൈറലായി റഹ്മാന്റെ കുറിപ്പ്!
മലയാള സിനിമയിൽ അന്നും ഇന്നും ഒരുപോലെ ആരാധകരുള്ള താരമാണ് റഹ്മാൻ.എൺപതുകളിൽ നിറഞ്ഞു നിന്ന ഈ താരം പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. മാത്രമല്ല ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു.കൂടാതെ ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടിയെന്നതും ഏറെ പ്രത്യകതയുള്ള കാര്യമാണ്.മറ്റൊരു കാര്യം എന്നത് എൺപതുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാദ്ധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വാഴ്ത്തിയിരുന്നു.പക്ഷേ ഇടയ്ക്ക് താരം ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.
അതുകൂടാതെ ഇപ്പോൾ ആരാധകരെ സന്തോഷത്തിലാഴ്ത്താൻ മണിരത്‌നം ഒരുക്കുന്ന “പൊന്നിയിൻ സെൽവൻ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഇപ്പോൾ റഹ്മാൻ അഭിനയിക്കുന്നുണ്ട്.ഈ ചിത്രത്തിന് വേണ്ടി ഗംഭീര മേക് ഓവറിൽ എത്തുന്ന താരം അതിനു വേണ്ടി ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്.പക്ഷേ അതൊന്നുമല്ല വിഷയം തന്റെ പുതിയ ജിം വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് റഹ്മാൻ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
താരത്തിന്റെ കുറിപ്പിങ്ങനെ..”എന്ത് ചെയ്യാനാണ്, ഓരോരോ പിള്ളേര് സിനിമാ ഫീൽഡിലേക്കു വന്നോളും,.. കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി”. ഈ ഫേസ്ബുക്ക് കുറിപ്പിന് നിരവധി കമന്റുകൾ എത്തുന്നുണ്ട് ഒപ്പം താരത്തിന്റെ പോസ്റ്റിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
about rahman