Connect with us

3 മാസത്തെ ഇടവേള വെറുതെയല്ല;സോഷ്യൽ മീഡിയ അടക്കി ഭരിച്ച് പൃഥ്വിരാജ്!

Social Media

3 മാസത്തെ ഇടവേള വെറുതെയല്ല;സോഷ്യൽ മീഡിയ അടക്കി ഭരിച്ച് പൃഥ്വിരാജ്!

3 മാസത്തെ ഇടവേള വെറുതെയല്ല;സോഷ്യൽ മീഡിയ അടക്കി ഭരിച്ച് പൃഥ്വിരാജ്!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണിപ്പോൾ പൃഥ്വിരാജ് മാത്രവുമല്ല പ്രേക്ഷകരെ ദിനം പ്രതി അതിശപ്പിക്കുന്ന കഥാപാത്രങ്ങളുമായാണ് താരമെത്തുന്നതും. ഇപ്പോഴിതാ ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിനായുള്ള മേക്കോവറിനായി സിനിമയില്‍ നിന്നും 3 മാസത്തെ ഇടവവേളയെടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.കൂടാതെ സിനിമയുടെ അവസാനഭാഗമാണ് ഇനി ചിത്രീകരിക്കാനുള്ളത്.അതിനൊപ്പം തന്നെ ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റ് സിനിമകളിലേക്ക് കടക്കൂയെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് പൃഥ്വിയെ മൂന്ന് മാസം വീട്ടില്‍ കിട്ടുന്നതെന്ന സന്തോഷം പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു.

വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത് മാത്രവുമല്ല, താടിയും മുടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള പൃഥിയുടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ സിനമയായ അയ്യപ്പനും കോശിയും പ്രിവ്യൂ കാണാനെത്തിയതായിരുന്നു താരം.കൂടാതെ ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിരാജും ചിത്രം പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ലുക്ക് പൊളിയാണെന്നും എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെയാവാന്‍ സാധിക്കുന്നതെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്.

അണിയറ പ്രവർത്തകർ പുറത്തു വിടുന്ന റിപ്പോർട്ട് അനുസരിച്ച് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിലാണ് തുടങ്ങുന്നത്.അത് കൂടാതെ ഇങ്ങനെ മെലിഞ്ഞെങ്കില്‍ സിനിമ തുടങ്ങുമ്പോഴേക്കും എന്തായിരിക്കും രൂപമെന്നാണ് ആരാധകരുടെ ചോദ്യം. പരമാവധി മെലിയാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.താരത്തിന്റെ രസകരമായ കമന്റും ശ്രദ്ധേയമാണ് ആയതിനാൽ തന്നെ മെലിയാനുള്ള ശ്രമങ്ങളിലായതിനാല്‍ വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണെന്നും താരം രസകരമായി പറയുന്നു.പൃഥ്വിക്കൊപ്പം സുപ്രിയയും എന്തിനും ഒരുമിച്ചുണ്ടാകാറുണ്ട് അതുപോലെ താരത്തിനൊപ്പം ഐക്യദാര്‍ഢ്യവുമായി സുപ്രിയയും ഡയറ്റിംഗിലാണ്.എന്തായാലും ഇതിനോടകം ചിത്രം വൈറലാണ്.

about prithviraj

More in Social Media

Trending

Recent

To Top