Actor
ചില ക്ലാസിക്ക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, റീമേക്ക് ചെയ്യുന്നതിനോട് താൽപര്യമില്ല; റഹ്മാൻ
ചില ക്ലാസിക്ക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, റീമേക്ക് ചെയ്യുന്നതിനോട് താൽപര്യമില്ല; റഹ്മാൻ
ഒരു കാലത്ത് നിരവധി ആരാധകരുണ്ടായികുന്ന താരമാണ് റഹ്മാൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ക്ലാസിക് സിനിമകൾ റീമേക്ക് ചെയ്യുന്നതിനോട് താൽപര്യമില്ലെന്ന് പറയുകയാണ് നടൻ. കരിയറിലെ ഏതെങ്കിലും ചിത്രങ്ങൾ റീ വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരു്നനു നടൻ.
ചില ക്ലാസിക് സിനിമകൾ നമ്മൾ ചെയ്തിട്ട് അത് മറ്റൊരാളെക്കൊണ്ട് റീമേക്ക് ചെയ്യിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ചില ക്ലാസിക്ക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം എന്ന് ചിന്തിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ റീ വിസിറ്റ് ചെയ്യുക എന്ന് പറയുമ്പോൾ എന്റെ പഴയ കഥാപാത്രങ്ങളുടെ ആ പ്രായത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചെത്താൻ സാധിക്കില്ലല്ലോ എന്നും റഹ്മാൻ പറഞ്ഞു.
അതേസമയം, ‘1000 ബേബീസ്’ എന്ന സീരീസാണ് റഹ്മന്റേതായി ഒടുവിൽ പുറത്തെത്തിയത്. നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലർ സീരിസാണ് ‘1000 ബേബീസ്’. മലയാള വെബ് സീരീസുകളുടെ ചരിത്രത്തിൽ വേറിട്ടൊരു ശ്രമമെന്ന രീതിയിൽ, 1000 ബേബീസ് ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. സ്പാനിഷ് ത്രില്ലർ സീരിസുകളുടെ ഷെയ്ഡ് അവകാശപ്പെടാവുന്ന ഒന്നുകൂടിയാണ് 1000 ബേബീസ്.
ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ഫെയ്‌സ് സിദ്ദിക്കാണ് സീരീസിന്റെ ഛായാഗ്രാഹകൻ. ശങ്കർ ശർമ്മ സംഗീതവും ധനുഷ് നായനാർ സൗണ്ട് ഡിസൈനിംഗും എഡിറ്റിംഗ് ജോൺകുട്ടിയും നിർവ്വഹിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴു ഭാഷകളിലായാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.