Connect with us

എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം… ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശം; റഹ്മാൻ

Malayalam

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. . നിരവധി പേരാണ് പ്രിയപ്പെട്ട മധു സാറിന് ആശംസകൾ നേർന്ന് കുറിപ്പുകൾ പങ്കുവച്ചിരിക്കുന്നത്. അക്കൂട്ടത്തിൽ നടൻ റഹ്മാന്റെ കുറിപ്പ് ഹൃദയസ്പർശിയായ ഒന്നാണ്.

“പ്രിയപ്പെട്ട മധുസാറിൻ്റെ പിറന്നാളാണ് ഇന്ന്.
ഭരതേട്ടന്റെ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ മുതല്‍ എത്രയെത്ര സിനിമകളില്‍ എന്റെ അച്ഛനായി.
ഒരിക്കല്‍ ഒരിടത്ത്, കഥ ഇതുവരെ, അറിയാത്ത വീഥികള്‍, ഇവിടെ ഈ തീരത്ത്, വീണമീട്ടിയ വിലങ്ങുകള്‍…
ഓര്‍ത്തെടുക്കാന്‍ പോലും ആവുന്നില്ല.
ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി.

എന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേതുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമായിരുന്നു. അത്തരം അഭിനയമുഹൂർത്തങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. സെറ്റിലെ കളിചിരി തമാശകളില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കാളിയായി. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം. ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മധുരം പകര്‍ന്ന ആ സ്നേഹപ്രകാശത്തിന് നവതി ആശംസകള്‍,” റഹ്മാൻ കുറിക്കുന്നു.

More in Malayalam

Trending