Social Media
അതൊക്കെ എന്നെ പഠിപ്പിക്കുന്നത് ശ്രീനിയാണ്;വെളിപ്പെടുത്തലുമായി പേളി മാണി!
അതൊക്കെ എന്നെ പഠിപ്പിക്കുന്നത് ശ്രീനിയാണ്;വെളിപ്പെടുത്തലുമായി പേളി മാണി!
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പേളി മാണി.താരത്തിന്റെ സ്വഭാവ സവിശേഷതയും,അവതരണ ശൈലിയും കൊണ്ട് ആരാധകരുടെ ഇഷ്ട്ടം നേടിയെടുക്കുകയായിരുന്നു താരം. സംഭവബഹുലമായ കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നാണ് പേളി മാണി പറയുന്നത്.സര്‍പ്രൈസ് പാക്കേജായിരുന്നു 2019 എന്നാണ് താരം പറയുന്നത്. താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് തങ്ങളുടെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.
തങ്ങളുടേത് ഒരു ഇന്റർകാസ്റ്റ് വിവാഹമായിരുന്നെന്നും,ഹിന്ദു ആചാരത്തില്‍ മാത്രമല്ല ക്രിസ്ത്രീയ രീതിയിലുള്ള വിവാഹവുമുണ്ടായിരുന്നെന്നും തങ്ങള്‍ക്ക് അതിനുള്ള ഭാഗ്യം ലഭിച്ചെന്നും പറയുമ്പോൾ പേളി വാചാലയായി.ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും താരം സംസാരിച്ചതിങ്ങനെ ആയിരുന്നു. 40 ടേക്കുകളൊക്കെ പോവേണ്ടി വന്നപ്പോള്‍ ഒപ്പമുള്ളവര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. തികച്ചും വ്യത്യസ്തമായൊരനുഭവമായിരുന്നു അതെന്നും താരം പറയുന്നു. കരിയറില്‍ ഇതാദ്യമായാണ് താനൊരു തമിഴ് പരിപാടി അവതരിപ്പിച്ചത്.
അടുത്തിടെ വാർത്തയായത് പേളി തമിഴിലേക്ക് എത്തിഎന്നാ വാർത്തയായിരുന്നു.ഡാന്‍സ് ജോഡി ഡാന്‍സ് എന്ന പരിപാടിയുമായാണ് താരം തമിഴിൽ അരങ്ങേറിയത്. അത്ര എളുപ്പമായിരുന്നില്ല അതെന്നും, ഭാഷ അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ശ്രീനിയാണ് ഇക്കാര്യത്തില്‍ തന്നെ ട്രെയിന്‍ ചെയ്തത്തതെന്നും ശ്രീനി നന്നായി തമിഴ് പഠിപ്പിക്കുന്നുണ്ടെന്നും പേളി പറയുന്നു. കൂടാതെ പൊതുവെ ഫാഷനോട് താല്‍പര്യമുള്ളയാളായത്കൊണ്ട് ഫോട്ടോ ഷൂട്ടുകളോടും താല്‍പര്യമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. പുതുവര്‍ഷത്തില്‍ പ്രത്യേകമായ തരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും, ഗോവയില്‍ വെച്ച് പേളിയും ശ്രിനിഷും പുതുവത്സരം ആഘോഷിക്കുകയാണ്. തങ്ങളുടെ ആരാധകർക്കായി ആശംസ നേര്‍ന്ന് ഇരുവരും എത്തിയിരുന്നു.
about pearle maaney and srinish aravind
