Malayalam
എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം
എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം
സിനിമയില്‍ ഉയര്‍ന്ന പ്രതിഫലമുള്ളത് പുരുഷന്മാര്‍ക്ക് മാത്രമാണെന്നും എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന ആശയമാണ് ഫെമിനിസം കൊണ്ട് അര്‍ത്ഥമ്മാക്കുന്നതെന്ന് തുറന്ന് പറയുകയാണ് നിമിഷ സജയൻ..
‘ഡബ്ല്യൂസിസിയുടെ രൂപികരണം വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. എനിക്ക് ഇതുവരെ സെറ്റില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയുണ്ടായിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ കടന്നു വരവോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കിടയില്‍ പേടിയുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ഇടയില്‍ അങ്ങനെയൊരു ശക്തി വന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു’.
‘സിനിമയിലെ കാര്യങ്ങളെ മുന്‍നിര്‍ത്തി ഫെമിനിസത്തെ നമുക്ക് നിര്‍വചിക്കാം. സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. എന്നാല്‍ ഇവിടെ ഉയര്‍ന്ന പ്രതിഫലം എപ്പോഴും പുരുഷന്മാര്‍ക്ക് മാത്രമാണ്. എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം. പുരുഷനോടൊപ്പം സ്ത്രീയ്ക്കും തുല്യ പരിഗണന നല്‍കുക. പുരുഷ വിദ്വേഷമല്ല ഫെമിനിസം. കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ സജയന്‍ പറയുന്നു’.
about nimisha sajayan
